ചൊവ്വാഴ്ച, മേയ് 24, 2011

മൊബൈല്‍

മൊബൈല്‍ ,
ഒരുപാധിയാണ്,
കാര്യങള്‍ പറയാനും
അറിയാനും.

മൊബൈല്‍ ,
ഒരുപായമല്ല
സ്ത്രീയെ നഗ്നയാക്കാനും.......
നശിപ്പിക്കാനും.

തിങ്കളാഴ്‌ച, മേയ് 23, 2011

കത്രിക

ഒന്നായതിനെ രണ്ടാക്കാന്‍
നീ
കണ്ടെത്തിയ
എന്നെ എന്തിന്
രണ്‍ടായി സ്രഷ്ടിച്ചു................

സിഗരറ്റ്





വെള്ള കുര്‍ത്തയും,
മഞ്ഞതൊപ്പിയുമണിഞ്ഞ
സുന്ദരാനാണ്‍ ഞാന്‍.
കൈവിരലുകള്‍ക്കിടയി വച്ച്
നിങളെന്നെതീയാല്‍ എരിക്കുന്നു,
എരിച്ചിലിന്‍ വേഗംകൂട്ടാന്‍
ചുണ്ടില്‍ വച്ചു വലിക്കുന്നു
ഞാന്‍ എരിഞ്ഞടങുബോള്‍...
ഓര്‍ക്കുക നീയും എരിഞ്ഞടങുകയാണ്

അടയാളങള്‍



അച്ചുമാമമന്‍ ..........
ഒരടയാളമാണ്.
കാലംചെയ്യപ്പെടുന്ന-
സമ്ശുദ്ധിയുടെ ,
"അടയാളം."
അണ്ണാ ഹസാരെ
ഒരു നിമിത്തമാണ്-
ഖലനാവ് കൊള്ളയടിക്കാരെ
കല്ലെറിയാനുള്ള മിന്നേറ്റത്തിന്റെ-
"നിമിത്തം"
സ്റ്റോക്ക് ഹോമില്‍ കണ്‍ടത്..
ഒരു തെളിവാണ്
ജനകീയ മുന്നേറ്റത്തെ
ചെറുക്കാന്‍ കഴിയില്ലൊരു-
ഭരണകൂടത്തിനും എന്നതിന്റെ-
"തെളിവ്"
ഈജിപ്തില്‍ കണ്ടത്
ഒരു വെളിച്ചമാണ്
ഒരു ജനതയെ കാല്‍ച്ചുവട്ടിലാക്കിയ-
സ്വേഛാധിപതിയെ പടിയിറക്കി-
ഒരു ജനത കത്തിച്ച-
"വെളിച്ചം"


ദൈവം

നാലംബലത്തില്‍ ,
പൂജയും മന്ത്രവും ..
അഭിഷേകവും നല്കി
നിങളെന്നെ സന്തോഷവാനാക്കുന്നു.
തിരുമുബില്‍ കൈകൂപ്പി നിങള്‍
പറയുന്നു എന്നെ രക്ഷിക്കണേ
ദൈവമേ എന്നെ മാത്രം .
അപ്പഴും നീ മനസിലൊളിക്കുന്നു
അയലത്തെ രാമന്റെ നാശം .
സ്വാര്‍ഥനാ നിന്നെഞാന്‍
എങിനെ രക്ഷിക്കും ..........
മടുത്തിരിക്കുന്നെനിക്കീ
ശിലാജന്മം ..........
ദുഷ്ട് സംസര്‍ഗവും....

ഓര്‍മ്മയുണ്ടാവണം




അടുപ്പില്‍ തീയൂതി,
തിണര്‍ത്ത കണ്ണുകളില്‍
കണ്ണീരുപ്പിന്റെ ബാക്കിയുന്ണ്ട്...........

യൌവനതീഷ്ണയില്‍ ,
പ്രണയം നടിച്ചെത്തിയ,
കാട്ടാളന്‍ തന്ന ഭീതിയുടെ
കരിനിഴലുണ്ട്.

പ്രണായം നടിച്ചെത്തി..
മാനം കവര്‍ന്ന
നരാധമനറിയില്ല
ആ കണ്ണിലെ ദൈന്യത...

സ്ത്രീ വെറും മാംസമല്ല.
മനുഷ്യനാണതോര്‍ക്കണം
സ്ത്രീ അമ്മയാണ്
നിന്റെ ആദ്യ ദാഹം തീര്‍ത്ത.
പാലാഴിയാണ്............

ഞായറാഴ്‌ച, മേയ് 22, 2011

പ്രണയം

പ്രണയം
അത് ഹ്രദയത്തിന്റെ...
ചുവപ്പാണു.....
പുല്‍ ത്തണ്ടില്‍ തങിയ ,
മഞ്ഞുതുള്ളിയെ പൊട്ടിച്ച്-
അവളുടെ കണ്ണില്‍ ഞാന്‍ .....
കൊറിയപ്പോല്‍ ...
കുളിര്‍ത്ത കണ്‍പീലിയില്‍ ,
കരിമഷി പടര്‍ന്നു.
കവിളിലെ ചുവപ്പില്‍ ഞാന്‍ ..
ചുംബനം നല്കിയപ്പോള്‍
അസ്തമന സൂര്യനെപ്പോല്‍ ..
ചുവപ്പു പടര്‍ന്നു..
കൈവിരല്‍ കൊണ്ടാ കവിളില്‍
തൊട്ടപ്പൊള്‍ ...
ഹ്രദയത്തില്‍ കുളിരുപടര്‍ന്നിരുന്നു.
പ്രണയം ...
അതു ഹ്രദയതിന്റെ...
ചുവപ്പാണ്.

അമ്മുക്കിളി

എവിടെ വച്ചോ ..........
എനിക്കൊരു മയില്‍ പീലി വീണുകിട്ടി..
അതു ഞാന്‍ പുസ്തകതളില്‍
ഒളിച്ചുവച്ചു..
പകല്‍  വെളിച്ചം കാണിക്കാതെ..
ഞാനതിനെ പ്രണയിച്ചു.....
എനിക്കത് കടലോളം  സ്നേഹം തന്നു.
അസ്തമന സൂര്യന്റെ ചുവപ്പില്‍
ഞങള്‍  സ്വപ്നങളും ,
വ്യഥകളും കൈമാറി..
പിന്നെയെന്‍ ഹ്രദയവും  ചുംബനങളും .
കാലം ഞങളെ ചേര്‍ ത്ത് വച്ചപ്പോള്‍
സ്വപ്നങല്‍ ബാക്കിയാക്കി ..
"ഞാന്‍ പ്രവാസിയായി"
എങ്കിലും  സ്നേഹമായ്, പ്രനയിനിയായ്..
എന്‍ അരികിലുണ്ട്......

ശനിയാഴ്‌ച, മേയ് 21, 2011

Dew drops

Dew drops

വ്യാഴാഴ്‌ച, മേയ് 19, 2011

‘നേർക്കാഴ്ച്ച’

‘നേർക്കാഴ്ച്ച’
അഗാത നീലിമയുടെ
ആഴമേറിയ കടൽ-
കാണുമ്പോൾ,
സ്വപ്നങൾ തീരത്തെക്കടിച്ചു,
ചിലതു ചിന്നിച്ചിതറി,
കടലിന്റെ ആഴത്തിലേയ്ക്കു
താഴ്ന്നു;
കാഴ്ച്ചക്കാരൻ മാത്രമാകുന്ന-
ഞാൻ-
ചേതനയറ്റ ചിപ്പിപെറുക്കി,
എണ്ണിയാലും, എണ്ണിയാലും,
തീരാതത്ര,
ജീവനുള്ള ഒന്നുപോലും-
കണ്ടില്ല!
ദൂരെ അസ്ത്തമയം കാണാം-
അകാലത്തിലേതോ
അസ്ത്തമിച്ച- ആ
പഴയ ജീവന്റെ-
പ്രതിഫലനവും!

വിട പറയുകയാണോ?

ഒരു കിനാവില്‍ നിറഞ്ഞ അപൂര്‍വ യാമങ്ങളുടെ ഒര്മയ്കായി ,
പ്രതിധ്വനികള്‍ നില്യ്കാത്ത തേങ്ങലുകളുടെ സംഗമമായി , ഒരു കൊച്ചു മല്ലികപ്പൂമൊട്ടായി നീയെന്റെ മനസ്സില്‍ പൂത്തു നിറഞ്ഞു .

ഇടറുന്ന ശബ്ദരേഖകള്‍ മാത്രം ബാക്കി വെച്ച് നീ എങ്ങോ പോയി മറഞ്ഞു .എങ്കിലും ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന നിന്റെ കണ്ണുകള്‍ അന്നെന്നോട് ചൊല്ലിയതെന്തായിരുന്നു? ഇരുളടഞ്ഞ പാതയുടെ മധ്യത്തില്‍ മിന്നാമിനനിയായി നീ എങ്ങോട്ടാണ് പോയി മറഞ്ഞത്?

വീണ്ടും ഇരുളിന്റെ കയ്കളില്‍ നീ എന്നെ തനിച്ചാക്കിയില്ലേ?
കാലത്തിന്റെ വ്യസനങ്ങള്ക് പകരം വെക്കാന്‍ എന്താണ് നമുക്കിടയില്‍ ഇന്നുള്ളത്. ഒരു നൂല്‍പാലത്തിന്റെ ഇങ്ങെ കരയില്‍ ഞാനൊറ്റയ്ക് മറുകരയില്‍ നീയും..........കണ്ണുകള്‍ പൂട്ടുമ്പോള്‍ ഓടിവരുന്നു ചിന്തകള്‍,
എന്റെ ദുഖം എനിക്ക് മാത്രം സ്വന്തം . ഇന്ന് നീ എന്നെ പിരിഞ്ഞു പോയി. ഞാന്‍ ഏകനായി! പക്ഷേ നിനക്കുള്ള സ്നേഹം എന്നുള്ളില്‍ ഒരുനുള്ളു പോലും കുറയില്ല. ഓര്‍ക്കുന്നോ നീ ആ നല്ല കാലങ്ങള്‍?

എന്‍ മനം നിന്നില്‍ ചേര്‍ന്ന നാളുകള്‍? മിഴിനീര്തുള്ളിപോലും മണിമുത്തായി
തീര്‍ന്ന സ്നേഹയാമങ്ങള്‍?

ഓര്‍ക്കുന്നു ഞാന്‍ നിന്റെ ആ മധുരം നിറഞ്ഞ വാക്കുകള്‍, കനവുകളൊക്കെയും ചേര്‍ത്ത് വെച്ച് നാം കനകകൊട്ടാരം പണിഞ്ഞു. എന്നാല്‍ ഇന്നു നീ ഒരു വാക്ക് പോലും പറയാതെ എന്നില്‍ നിറമിഴി മാത്രം ബാക്കിയാക്കി മറ്റെങ്ങോ പോയിമറഞ്ഞു. ഇന്നും ഞാന്‍ ഏകനായി..... .... ഏകനായി....മറ്റെന്തിനോ വേണ്ടി ജീവിക്കുന്നു

ചൊവ്വാഴ്ച, മേയ് 17, 2011

''വാക്കുകള്‍ക്ക്‌ വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്‌, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്‌, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്‌, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്‌, കണ്ണില്‍ നിന്നും കണ്ണിലേക്കും, കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്‌......
ഒരിക്കലും ഓര്‍ത്തെടുക്കാന്‍ അരുതാത്ത ഓര്‍മക്കായ്‌......
മനസ്സിലായവര്‍ക്കും, മനസ്സിലാകാത്തവര്‍ക്കും, പ്രശംസിച്ചവര്‍ക്കും, വിമര്‍ശിച്ചവര്‍ക്കും, ഇനി വരാനിരിക്കുന്നവര്ക്കും, വായിക്കാനിരിക്കുന്നവര്‍ക്കും......
എന്റെ ലോകത്തിലേക്കു സ്വാഗതം''