ചൊവ്വാഴ്ച, മേയ് 24, 2011

മൊബൈല്‍

മൊബൈല്‍ ,
ഒരുപാധിയാണ്,
കാര്യങള്‍ പറയാനും
അറിയാനും.

മൊബൈല്‍ ,
ഒരുപായമല്ല
സ്ത്രീയെ നഗ്നയാക്കാനും.......
നശിപ്പിക്കാനും.

തിങ്കളാഴ്‌ച, മേയ് 23, 2011

കത്രിക

ഒന്നായതിനെ രണ്ടാക്കാന്‍
നീ
കണ്ടെത്തിയ
എന്നെ എന്തിന്
രണ്‍ടായി സ്രഷ്ടിച്ചു................

സിഗരറ്റ്





വെള്ള കുര്‍ത്തയും,
മഞ്ഞതൊപ്പിയുമണിഞ്ഞ
സുന്ദരാനാണ്‍ ഞാന്‍.
കൈവിരലുകള്‍ക്കിടയി വച്ച്
നിങളെന്നെതീയാല്‍ എരിക്കുന്നു,
എരിച്ചിലിന്‍ വേഗംകൂട്ടാന്‍
ചുണ്ടില്‍ വച്ചു വലിക്കുന്നു
ഞാന്‍ എരിഞ്ഞടങുബോള്‍...
ഓര്‍ക്കുക നീയും എരിഞ്ഞടങുകയാണ്

അടയാളങള്‍



അച്ചുമാമമന്‍ ..........
ഒരടയാളമാണ്.
കാലംചെയ്യപ്പെടുന്ന-
സമ്ശുദ്ധിയുടെ ,
"അടയാളം."
അണ്ണാ ഹസാരെ
ഒരു നിമിത്തമാണ്-
ഖലനാവ് കൊള്ളയടിക്കാരെ
കല്ലെറിയാനുള്ള മിന്നേറ്റത്തിന്റെ-
"നിമിത്തം"
സ്റ്റോക്ക് ഹോമില്‍ കണ്‍ടത്..
ഒരു തെളിവാണ്
ജനകീയ മുന്നേറ്റത്തെ
ചെറുക്കാന്‍ കഴിയില്ലൊരു-
ഭരണകൂടത്തിനും എന്നതിന്റെ-
"തെളിവ്"
ഈജിപ്തില്‍ കണ്ടത്
ഒരു വെളിച്ചമാണ്
ഒരു ജനതയെ കാല്‍ച്ചുവട്ടിലാക്കിയ-
സ്വേഛാധിപതിയെ പടിയിറക്കി-
ഒരു ജനത കത്തിച്ച-
"വെളിച്ചം"


ദൈവം

നാലംബലത്തില്‍ ,
പൂജയും മന്ത്രവും ..
അഭിഷേകവും നല്കി
നിങളെന്നെ സന്തോഷവാനാക്കുന്നു.
തിരുമുബില്‍ കൈകൂപ്പി നിങള്‍
പറയുന്നു എന്നെ രക്ഷിക്കണേ
ദൈവമേ എന്നെ മാത്രം .
അപ്പഴും നീ മനസിലൊളിക്കുന്നു
അയലത്തെ രാമന്റെ നാശം .
സ്വാര്‍ഥനാ നിന്നെഞാന്‍
എങിനെ രക്ഷിക്കും ..........
മടുത്തിരിക്കുന്നെനിക്കീ
ശിലാജന്മം ..........
ദുഷ്ട് സംസര്‍ഗവും....

ഓര്‍മ്മയുണ്ടാവണം




അടുപ്പില്‍ തീയൂതി,
തിണര്‍ത്ത കണ്ണുകളില്‍
കണ്ണീരുപ്പിന്റെ ബാക്കിയുന്ണ്ട്...........

യൌവനതീഷ്ണയില്‍ ,
പ്രണയം നടിച്ചെത്തിയ,
കാട്ടാളന്‍ തന്ന ഭീതിയുടെ
കരിനിഴലുണ്ട്.

പ്രണായം നടിച്ചെത്തി..
മാനം കവര്‍ന്ന
നരാധമനറിയില്ല
ആ കണ്ണിലെ ദൈന്യത...

സ്ത്രീ വെറും മാംസമല്ല.
മനുഷ്യനാണതോര്‍ക്കണം
സ്ത്രീ അമ്മയാണ്
നിന്റെ ആദ്യ ദാഹം തീര്‍ത്ത.
പാലാഴിയാണ്............

ഞായറാഴ്‌ച, മേയ് 22, 2011

പ്രണയം

പ്രണയം
അത് ഹ്രദയത്തിന്റെ...
ചുവപ്പാണു.....
പുല്‍ ത്തണ്ടില്‍ തങിയ ,
മഞ്ഞുതുള്ളിയെ പൊട്ടിച്ച്-
അവളുടെ കണ്ണില്‍ ഞാന്‍ .....
കൊറിയപ്പോല്‍ ...
കുളിര്‍ത്ത കണ്‍പീലിയില്‍ ,
കരിമഷി പടര്‍ന്നു.
കവിളിലെ ചുവപ്പില്‍ ഞാന്‍ ..
ചുംബനം നല്കിയപ്പോള്‍
അസ്തമന സൂര്യനെപ്പോല്‍ ..
ചുവപ്പു പടര്‍ന്നു..
കൈവിരല്‍ കൊണ്ടാ കവിളില്‍
തൊട്ടപ്പൊള്‍ ...
ഹ്രദയത്തില്‍ കുളിരുപടര്‍ന്നിരുന്നു.
പ്രണയം ...
അതു ഹ്രദയതിന്റെ...
ചുവപ്പാണ്.

അമ്മുക്കിളി

എവിടെ വച്ചോ ..........
എനിക്കൊരു മയില്‍ പീലി വീണുകിട്ടി..
അതു ഞാന്‍ പുസ്തകതളില്‍
ഒളിച്ചുവച്ചു..
പകല്‍  വെളിച്ചം കാണിക്കാതെ..
ഞാനതിനെ പ്രണയിച്ചു.....
എനിക്കത് കടലോളം  സ്നേഹം തന്നു.
അസ്തമന സൂര്യന്റെ ചുവപ്പില്‍
ഞങള്‍  സ്വപ്നങളും ,
വ്യഥകളും കൈമാറി..
പിന്നെയെന്‍ ഹ്രദയവും  ചുംബനങളും .
കാലം ഞങളെ ചേര്‍ ത്ത് വച്ചപ്പോള്‍
സ്വപ്നങല്‍ ബാക്കിയാക്കി ..
"ഞാന്‍ പ്രവാസിയായി"
എങ്കിലും  സ്നേഹമായ്, പ്രനയിനിയായ്..
എന്‍ അരികിലുണ്ട്......