കവിതകള്‍  എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകള്‍  എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജനുവരി 18, 2012


മിഴികള്‍ പെയ്തപ്പോളാണ
നിന്‍റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ

മാറത്തു മയങ്ങുകയായിരുന്നു

ബുധനാഴ്‌ച, ജനുവരി 11, 2012

ഉരുകിയുരുകി തീരും ഞാന്‍
കത്തിച്ച മെഴുകുതിരിപോള്‍
നിന്‍ സമീപ്യമില്ലെങ്കില്‍ ...
കുന്നു  പോയത്...
വയലിനെ കുന്നാക്കാനല്ല,
വയലിനെ ഇല്ലാതാക്കാന്‍..
കുന്നറിഞ്ഞിരുന്നില്ല
ഇല്ലാതാവുന്നത് 
ഞാനും വയലുമെന്നു ....


കടംകയറിയ കര്‍ഷകന്‍-
ഒരുനുള്ളു ഫ്യുരഡാന്‍-
വായിലിട്ടു മലര്‍ന്നു-
കിടന്നുറങ്ങി കൃഷി യിടത്തില്‍.........

വ്യാഴാഴ്‌ച, ജനുവരി 05, 2012


ഏതോ ഒരു രാത്രിയില്‍

ശല്യം സഹിക്കാനാവാതെ തേങ്ങി

അവള്‍ തീയില്‍ വെന്തമര്‍ന്നു



ആഗ്രഹങ്ങളുടെ ഇതളുകള്
ഇറുത്തുകളഞ്ഞ്പൂമാല-
കോര്‍ത്തുകൊണ്ടേയിരുന്നു

പൂക്കാലം ചൂടാമെന്ന പ്രതീക്ഷയില്‍

അഹിംസ

പൊട്ടിയ കണ്ണാടിച്ചില്ലിനൊപ്പം
ഗാന്ധിയെ തിരയുന്നു
വഴിവക്കിലാരോ-
മറന്നുവച്ച അഹിംസ

പുഴ


പുഴ മരിച്ചതു്
എന്റെ കണ്മുന്നില്‍ കിടന്നാണു്

മരിക്കും മുമ്പു്
പുഴ ചുണ്ടു പിളര്‍ത്തിക്കരഞ്ഞത്-
ഒരു തുള്ളി ദാഹ നീരിനു........

ബുധനാഴ്‌ച, ജനുവരി 04, 2012

മിഴികള്‍ പെയ്തപ്പോളാണ
നിന്‍റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ

മാറത്തു മയങ്ങുകയായിരുന്നു
                                                                        താളം തെറ്റിയ മനസ്സ്-
                                               തൊടിയിലിറങ്ങി 

                                     ചെമ്പരത്തി  പൊട്ടിച്ചു-

                                        ചെവിയില്‍ ചൂടി..
                                     ചിരിച്ചുകൊണ്ടിരുന്നു ..
               

ചൊവ്വാഴ്ച, ജനുവരി 03, 2012

കുറുംകവിതകള്‍ 





                                                               കുളിച്ചു കുളിച്ച്‌
                                                     കൊക്കായി മാറിയ ഒരു കാക്ക
                                                               കൂടുവിട്ടിറങ്ങി
                                                     അഴുക്കും അശ്ലീലവും രുചിച്ച
                                                        കറുത്ത കാലം വെടിഞ്ഞ്‌
                                                      പുതുപുത്തന്‍ വൃത്തികളിലേയ്ക്ക്‌
                                                        വെളുത്ത ചിറകു വിടര്‍ത്തി


                                                      ************************
                                                      അകംനിറഞ്ഞ രുചികളില്‍
                                                       അനുരക്തമായ പൂമുഖം,
                                                       ഏച്ചുകൂട്ടുന്നു വെടിവട്ടം
                                                    ഒരേമ്പക്കത്തിന്റെ നിര്‍വൃതി.
                                                   *************************





വ്യാഴാഴ്‌ച, ഡിസംബർ 29, 2011

നുറുങ്ങുകള്‍



     







                   അരകല്ലിന്‍മേല്‍ 

                അരഞ്ഞരഞ്ഞെപ്പൊഴോ-

                 തീര്‍ന്നുപോയിയമ്മ 

                 *****************************
                       


                 ആറടിമണ്ണുപോലും-

                കൈവിട്ടുപോയപ്പോള്‍

             ഞാന്‍ മാറ്റപ്പെടുകയായിരുന്നു
                പുറംപോക്കിലേക്ക്

              ******************************************
                   


                        കണ്ണട



               കണ്ണീലെ കാപട്യം മറക്കാന്‍ -
               ഞാന്‍ കണ്ടെത്തിയ കവചം 

                 *********************************



                 ഉയരുന്നമുഷ്ടിയില്‍

              വിരിയുന്നതെപ്പോഴും ഒരു

                പുതിയ ലോകമാണ്...

പ്രണയാഘാതം



           ചുണ്ടില്‍ കോര്‍ത്ത് നീ-

                                   കവിളിലൂടെയ്ത പ്രണയം-

                                   ഹൃദയത്തില്‍ കൊണ്ടെന്‍.

                                    മിടിപ്പു നിലച്ചു പോയ്‌...
                                        പ്രണയാഘാതം...!

ചൊവ്വാഴ്ച, ഡിസംബർ 13, 2011

നുറുങ്ങുകള്‍


ഫേസ്ബുക്ക്
ഫേസ്ബുക്കില്-
ലൈക്കടിച്ച്-
അവളെയവന്
ലൈനടിച്ചു....
ലൈനടിച്ചവളെ-
യവന് വലയിലാക്കി...
വലയിലാക്കിയവളെ-
യവന് കെണിയിലക്കി....
കെണിയിലാക്കിയവളെ-
യവന് അമ്മയാക്കി...
അമ്മയാക്കിയവളെ-
യവന് തെരുവിലാക്കി..
**********************
കത്രിക

ഒന്നായതിനെ
രണ്ടാക്കാന്
നീ കണ്ടെത്തിയ-
രണ്ടായ എന്നെ-
യെന്തിനു ഒന്നാക്കി നീ
*********************************

പെന്‍സില്‍

ബോക്സിലിരുന്ന-
പെന്‍സില്‍-
കറുബന്‍ കട്ടറിനോട്-
കലഹിച്ചു.....
കട്ടര്‍ പെന്‍സിലിനെ-
വായില്‍വച്ച്
പിരിച്ചെടുത്തു..
***********************************
ലോങ്ങ് ബെല്‍

ഒട്ടിയ വയറുമായി-
വാടിയിരിക്കുന്ന-
കുട്ടികള്‍ക്ക്-
ലോങ്ങ് ബെല്‍
ഒരു താരാട്ടാണ്

തിങ്കളാഴ്‌ച, ഡിസംബർ 12, 2011

ഞാന്‍




ഞാന്‍ മാറ്റപ്പെടുകയായിരുന്നു-
പുതിയൊരന്തരീക്ഷത്തിലേക്ക്-
അടക്കാന്‍ മറന്ന ജനല്‍-
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു..
വെരുതെയാണെന്നറിയാം...
പുതു സ്വപ്നങ്ങളിലേക്ക്-
കൈപിടിച്ചുനടത്തിയവര്‍...
ആസക്തിയോടെ പെയ്തിറങ്ങിയവര്‍-
പുതുനാബുകള്‍ നല്കി-
പുതുതുരുത്തുകള്‍തേടി-
പോയപ്പോള്‍ ഞാന്‍-
മാറ്റപ്പെടുകയായിരുന്നു-
വേശ്യയായി..........
പ്രതീക്ഷയും,മോഹവുമായി-
മുലകൊടുത്തുവളര്‍ത്തിയവര്‍-
കൈയൊഴിഞ്ഞകലേക്ക് പോയപ്പോള്‍...
മാറ്റപ്പെടുകയായിരുന്നു-
അനാഥയായി.............
ആറടിമണ്ണുപോലും-
കൈവിട്ടുപോയപ്പോള്‍
ഞാന്‍ മാറ്റപ്പെടുകയായിരുന്നു....
പുറംപോക്കിലേക്ക്..................


ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

നേര്



ചില പെണ്‍കുട്ടികള്‍

നോട്ടങ്ങളില്‍ കുപ്പിച്ചില്ലുവെച്ച്‌

ഹൃദയത്തിലേക്ക്‌ എറിഞ്ഞുകൊണ്ടിരിക്കും.

ഒടുവില്‍ തുളവീണ ഹൃദയവുമായി

അരികിലെത്തുമ്പോള്‍

വാക്കുകളില്‍ ആസിഡ്‌ നിറച്ച്‌

ഹൃദയം കത്തിച്ചുകളയും.

അമ്മ



അമ്മിക്കല്ലിലരയുന്ന-
മുളകിന്റെ മണമാണ്-
അമ്മയ്ക്ക്....
അലക്കുകല്ലിന്റെ-
നെഞ്ചെത്തടിയായ്..
എച്ചില്‍ പാത്രങ്ങളുടെ-
ദുര്‍ഗന്ധമായ്...
ഇഴപൊട്ടിയ-
കയറിന്റെ പിരിച്ചിലായ്...
എണ്ണയിടാത്ത കപ്പിയുടെ-
കരച്ചിലായ്...
എരിഞ്ഞടങ്ങുന്നത്-
ഒരു ജന്മമാണ്...

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

ഇരകള്‍



ചിതറിത്തെറിക്കുന്നെന്‍
കവിതകള്‍-
ചോരയും മാംസാവുമായി...
അടിതെറ്റിവീണ-
വഴിയാത്രികന്റെ തലയില്‍
കയറിയിറങ്ങി.......
പാഞ്ഞുപോകുന്നു..
വണ്ടിച്ചക്രങ്ങള്‍...
ചിതറിയ-
ചോരയും,മാംസവും..
ക്യാമറയിലാക്കുന്നു..
ആത്മാവിലിരുട്ടു-
മൂടിയ മനുഷ്യജന്മങ്ങള്‍...
തെരുവുനായ്ക്കള്‍..
പച്ചമാംസം കടിച്ചെടുത്ത്-
ചോരനക്കിയോടുന്നു..
മനുഷ്യനും നായ്ക്കളും..
ഒരുപോലെയാകുന്നു...
മ്രുതിയിലേക്ക്-
തുറന്ന കണ്ണുകളില്‍-
നോക്കി ചിരിയൊതുക്കുന്നു-
പൊയ്മുഖങ്ങള്‍...
ഇരുളിലൊരു -
മലിന വാഹനം..
കിതച്ചെത്തി-
വൈദ്യുതിയില്‍ കത്തിച്ച്-
ചാരമാക്കുന്നു....
ഒടുവില്‍
വെണ്‍ചുവരില്‍-
നാലു ചട്ടയ്ക്കുള്ളില്‍-
അടച്ചുവെക്കുന്നു-
ഓര്‍മ്മകള്‍....
പിന്നെ മാറാലകെട്ടി-
ഇരപിടിക്കാന്‍ -
കാത്തിരുന്ന ചിലന്തിയുടെ്‌
നിഴലാകുന്നു...
കൈയിലെ ക്യമറയുമായി...
നിങ്ങളും അടുത്ത-
ഇരയെ തേടി നടക്കുക...


വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

.


മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്‍മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും.

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

കണ്ണ്



നീലാകാശത്തെയും,
പൂക്കളെയും,
നക്ഷത്രങളെയും,
മഴവില്ലിനെയും,
മനസിലേക്ക് പകര്ത്തുന്ന...
ക്യാമറയാണ്,
കണ്ണ്.........
മനസിന്റെ സങ്കടങളെ..
കണ്ണീരിലൂടെ ഒഴുക്കികളയുന്ന,
ഗംഗയാണ്...കണ്ണ്...
കണ്ണ്..നിര്മ്മലമാണ്..
മനസിന്റെ കളങ്കതെ,
മറച്ചുവെക്കാനറിയില്ല..
കണ്ണിന്...
കണ്ണില് നോക്കാത്തവന്‍..
കാപട്യക്കാരനാണ്..
കണ്ണിറുക്കികാണിച്ച്..
പ്രണയിനിയെ..
പ്രണയം അറിയിച്ച്..
സ്വന്തമാക്കാം.....
അപ്രിയ സത്യത്തെ..
കണ്ണടക്കാതെ മറയ്ക്കാന്‍..
കഴിയില്ല....
കണ്ണു മനസിന്റെ ..
കണ്ണാടിയാണു.........