ഫേസ്ബുക്ക്
ഫേസ്ബുക്കില്-
ലൈക്കടിച്ച്-
അവളെയവന്
ലൈനടിച്ചു....
ലൈനടിച്ചവളെ-
യവന് വലയിലാക്കി...
വലയിലാക്കിയവളെ-
യവന് കെണിയിലക്കി....
കെണിയിലാക്കിയവളെ-
യവന് അമ്മയാക്കി...
അമ്മയാക്കിയവളെ-
യവന് തെരുവിലാക്കി..
**********************
കത്രിക
ഒന്നായതിനെ
രണ്ടാക്കാന്
നീ കണ്ടെത്തിയ-
രണ്ടായ എന്നെ-
യെന്തിനു ഒന്നാക്കി നീ
*********************************
പെന്‍സില്‍
ബോക്സിലിരുന്ന-
പെന്‍സില്‍-
കറുബന്‍ കട്ടറിനോട്-
കലഹിച്ചു.....
കട്ടര്‍ പെന്‍സിലിനെ-
വായില്‍വച്ച്
പിരിച്ചെടുത്തു..
***********************************
ലോങ്ങ് ബെല്‍
ഒട്ടിയ വയറുമായി-
വാടിയിരിക്കുന്ന-
കുട്ടികള്‍ക്ക്-
ലോങ്ങ് ബെല്‍
ഒരു താരാട്ടാണ്
കൊള്ളാം ..ഈ നുറുങ്ങുകള്‍...
മറുപടിഇല്ലാതാക്കൂ