ബുധനാഴ്‌ച, ജൂലൈ 27, 2011



ഞാന്‍ ഒരു കവിയല്ല,
ഇത് ഒരു കവിതയുമല്ല..
ഞാന്‍ ഒരു പ്രവാസി..
ജനിച്ച മണ്ണിലെ..
കുളിര്‍ക്കാറ്റും,മഴയും,
പുഴയും,തോടും,കാടുകളും,
എനിക്ക് എനിക്കിന്ന്..
സ്വപ്നങ്ങളാണ്...
ചൂടും,വിയര്‍പ്പൊട്ടിയ മനസും.
പിന്നെ ആര്‍ക്കുംവേണ്ടാത്ത..
കുറേ ദീര്‍ഘനിശ്വസങ്ങളും കൂട്ട്.........
എന്റെ കണ്ണില്‍ നിറയുന്നത്,
വിയര്‍പ്പുനാറുന്ന കുറേ ജന്മങ്ങള്‍..
എന്റെ വായില്‍ നിറയുന്നത്...
വരണ്ട കാറ്റിലെ പൊടിമാത്രം

തിങ്കളാഴ്‌ച, ജൂലൈ 25, 2011

പ്രണയം


പുല്‍ത്തണ്ടില്‍ തങ്ങിയ..
മഴത്തുള്ളി പറഞ്ഞത്...
പ്രണയത്തെക്കുറിച്ചായിരുന്നു...
യൌവനത്തില്‍ എന്റെ ഹ്രദയത്തെ..
നെരിപ്പോടാക്കി നീ-
ഊതിക്കത്തിച്ച നിന്റെ-
പ്രണയത്തെക്കുറിച്ച്…..
ജീവിതയാത്രയില്‍ നീ-
പ്രണയത്തെ,
പണംകൊണ്ടളന്നപ്പോള്‍-
ഞാന്‍ സഹോദരിയായി...
നീ എന്റെ ഹ്രദയത്തില്‍-
കത്തിച്ച കനല്‍കെടുത്താന്‍ ഞാന്‍-
മറ്റൊരു കാമുകനെ തേടി---
പ്രണയം തളിര്‍ത്തപ്പോള്‍..
അവനെന്നെ ക്ഷണിച്ചത്..
കിടപ്പറയിലേക്ക്...
ഞാന്‍ എവിടെയാണ്-
തേടേണ്ടത്………
പരിശുദ്ധ പ്രണയത്തെ..........

'ഗുരുദക്ഷിണ'

കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രതി, ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ? സ്വന്തം ശിഷ്യകളുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി... അടുത്ത കുളിമുറിയില്‍ ഒളിച്ചിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകന്‍ ശിഷ്യകളുടെ കുളിസീന്‍ റെക്കോഡ് ചെയ്തത്. ഇത് കണ്ടുപിടിച്ച ശിഷ്യന്മാര്‍ നന്നായി 'ഗുരുദക്ഷിണ' കൊടുക്കുകയും ചെയ്തു.
അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള വഴിവിട്ട ബന്ധം വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. കുറുന്തോട്ടിക്ക് വാതം വന്നാല്‍ എന്തു ചെയ്യും?

'മാതാ പിതാ ഗുരു ദൈവം' എന്നാണ് പ്രമാണം. സ്വന്തം മാതാവുതന്നെ മക്കളെ വെട്ടിനുറുക്കുകയും പിതാവ് മകളെ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലത്ത് ഗുരു ലഘുവായിപ്പോയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. സമൂഹത്തിന്റെ സകല രംഗത്തുമുള്ള ശോഷണം അധ്യാപകരെയും ബാധിച്ചുവെന്ന് സമാധാനിക്കുന്നവരുമുണ്ടാകും. പക്ഷേ, അധ്യാപകര്‍ 'അപഥസഞ്ചാരി'കാളായാല്‍ ലോകം എങ്ങോട്ടാകും ചരിക്കുക?

ഇരുട്ട് നീക്കുന്നവനാണ് ഗുരു. അജ്ഞതയുടെ അന്ധകാരം നീക്കി ജ്ഞാനത്തിന്റെ വെളിവ് പകരുന്ന മഹത്തായ കര്‍മമാണത്. സകലതിനും മാതൃകയാണ് ഗുരു. ഒപ്പം നിന്ന് പരിചരിച്ച് വിദ്യനേടിയ ഗുരുകുലകാലത്തിന്റെ കഥകള്‍പോലും നമുക്ക് ഉള്‍വെളിച്ചം പകരുന്നവയാണ്. ഇന്ന് അതെല്ലാം കടന്നുപോയിരിക്കുന്നു. ആശാനും ആശാട്ടിയും കളരിയുമൊക്കെ കാലം കവര്‍ന്നു. വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ സിഡികള്‍ അറിവിന്റെ ഉറവിടമാണ്. വിജ്ഞാനം വിരല്‍ത്തുമ്പിലാണ്... നേരില്‍ കാണാത്ത ഗുരുക്കന്മാര്‍ കമ്പ്യൂട്ടറിലൂടെ നിങ്ങളുടെ പഠനമുറിയിലെത്തുന്നു.

ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ലൈംഗിക പീഡനക്കേസുകളിലും മോഷണത്തിലും അക്രമത്തിലുമൊക്കെ അധ്യാപകര്‍ പ്രതികളാകുന്നു. മാതൃകയാകേണ്ട അധ്യാപകരും അധ്യാപികമാരും കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യമാകുന്നു. ''നിന്നെയൊക്കെ പഠിപ്പിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടുമെന്ന് ആക്രോശിക്കുന്ന അധ്യാപികമാര്‍'', തന്റെ ദേഷ്യം തീരുംവരെ കുട്ടികളെ തല്ലുന്നവര്‍, ജാതിയുടെയും സമ്പത്തിന്റെയും, സൗന്ദര്യത്തിന്റെയുമൊക്കെ അളവുകോലുകള്‍വെച്ച് വിദ്യാര്‍ഥികളോട് തിരിച്ച് വ്യത്യാസം കാണിക്കുന്നവര്‍. എല്ലാറ്റിനുമുപരി വിദ്യപകരുക എന്ന ധര്‍മം പാടെ വിസ്മരിച്ച് 'ഫാഷന്‍ ഷോ' നടത്തുന്നവര്‍...

എവിടെയാണ് പിഴച്ചത്? തീവണ്ടിയില്‍ പരിചയപ്പെട്ട ഒരു അധ്യാപകന്റെ മുഖ്യ ജോലി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്. ''അതേയ് 15 ലക്ഷം കൊടുത്താ പ്ലസ് ടുവില്‍ ജോലി വാങ്ങിയത്. ഇനി പഠിപ്പിക്കുകയും കൂടി ചെയ്യണോ''? കണ്ണിറുക്കിക്കൊണ്ട് അധ്യാപകന്റെ ചോദ്യം. മറ്റൊരു അധ്യാപകന്‍ മൂന്നാറില്‍ ''റിസോര്‍ട്ട് നടത്തുന്നു''. പഠനയാത്രകള്‍ മൂന്നാറിലേക്ക് നടത്തി സ്വന്തം കീശവീര്‍പ്പിക്കുന്നതിലാണ് കക്ഷിക്ക് താത്പര്യം. കണ്ണൂര്‍ ജില്ലയില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തത് പ്രകൃതിവിരുദ്ധ നടപടികള്‍ക്കാണ്. കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ പലപ്പോഴും ''കൗമാരപ്രായക്കാര്‍ ഏറെ പരാതിപ്പെടുന്നത് സ്വന്തം അധ്യാപകരെക്കുറിച്ചാണ്''.

കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ജീവിക്കുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. മാഷേ, എന്നുള്ള വിളിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആദരവും സ്‌നേഹവും എങ്ങനെ വേര്‍തിരിക്കാന്‍ പറ്റും?
അതൊരു ജോലിയാണ്. പലരും വന്‍തുക കോഴ കൊടുത്തുവാങ്ങുന്ന ജോലി. മാര്‍ക്കിനും അഭിരുചിക്കും ഉപരി കോഴപ്പണത്തിന്റെ കണക്കിലാണ് നിയമനങ്ങള്‍ നടക്കുന്നത്. സ്വകാര്യമേഖലയിലാണെങ്കില്‍ തുച്ഛമായ വേതനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകര്‍. ഇരുകൂട്ടര്‍ക്കും സ്വന്തം പ്രൊഫഷനോട് നീതിപുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. എല്ലാറ്റിലുമുപരി ഉപഭോഗസംസ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും കടന്നുകയറ്റത്തില്‍ മാനുഷികപരിഗണനകള്‍ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.മാണിക്യക്കല്ലുപോലെ തിളങ്ങുന്ന അധ്യാപകര്‍ സിനിമയില്‍ മാത്രമല്ല, നമുക്കിടയിലുമുണ്ട്. കുട്ടികളുടെ നന്മയെ ഊതിത്തെളിച്ച് ലോകത്തിന് വെളിച്ചം പകരുന്നവര്‍... കേവലം അറിവിനപ്പുറം ജീവിതം തന്നെ പഠിപ്പിക്കുന്നവര്‍. പക്ഷേ, അവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.നാലാം ക്ലാസുകാരന്‍ അഞ്ചുവയസ്സുകാരിയെ കൊല്ലുന്നു. എട്ടാം ക്ലാസുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. കൊച്ചുകുട്ടികള്‍പോലും ആത്മഹത്യ ചെയ്യുന്നു. ''കറുത്തകാലത്തിന്റെ'' അടയാളങ്ങളായി ഓരോ സംഭവവും കടന്നുവരുന്നു. എവിടെയാണ് വെളിച്ചം?

പ്രതീക്ഷ അധ്യാപകരിലാണ്. അവരതു തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. സ്വന്തം ക്ലാസ് മുറിയില്‍ സ്പന്ദിക്കുന്ന ഹൃദയങ്ങളുടെ യഥാര്‍ത്ഥ താളം മനസ്സിലാക്കാന്‍, അവരുടെ ജിജ്ഞാസയെ ശമിപ്പിക്കാന്‍, തെറ്റാത്തവഴികളിലൂട നയിക്കാന്‍, എല്ലാറ്റിലുമുപരി സ്വയം ജ്വലിച്ച് അവര്‍ക്കൊരു മാര്‍ഗദീപമാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലോകത്തിന്റെ ദുഷിപ്പുകളെ കുറ്റപ്പെടുത്തി സ്വന്തം ചുമതലകളില്‍നിന്ന് അവര്‍ക്ക് വേണമെങ്കില്‍ ഒഴിയാം, ''കൂടയിലെ ഓറഞ്ചിലേറെയും ചീഞ്ഞുപോയിട്ടുണ്ടാകാം, അതുകൊണ്ട് മുഴുവനും മാലിന്യത്തില്‍ തള്ളണമോ? നല്ലവ തുടച്ചെടുക്കാം. ചീഞ്ഞതും കളയണ്ട, അവയ്ക്കുള്ളില്‍ നല്ല വിത്തുകളുണ്ടാകും. അതെടുത്ത് പാകിയാല്‍ ഭാവിയില്‍ നമുക്കൊരു ഓറഞ്ചുതോട്ടം തന്നെ സൃഷ്ടിക്കാം''.

ബുധനാഴ്‌ച, ജൂലൈ 13, 2011

കണ്ണ്




നീലാകാശത്തെയും,
പൂക്കളെയും,
നക്ഷത്രങളെയും,
മഴവില്ലിനെയും,
മനസിലേക്ക് പകര്ത്തുന്ന...
ക്യാമറയാണ്,
കണ്ണ്.........
മനസിന്റെ സങ്കടങളെ..
കണ്ണീരിലൂടെ ഒഴുക്കികളയുന്ന,
ഗംഗയാണ്...കണ്ണ്...
കണ്ണ്..നിര്മ്മലമാണ്..
മനസിന്റെ കളങ്കതെ,
മറച്ചുവെക്കാനറിയില്ല..
കണ്ണിന്...
കണ്ണില് നോക്കാത്തവന്‍..
കാപട്യക്കാരനാണ്..
കണ്ണിറുക്കികാണിച്ച്..
പ്രണയിനിയെ..
പ്രണയം അറിയിച്ച്..
സ്വന്തമാക്കാം.....
അപ്രിയ സത്യത്തെ..
കണ്ണടക്കാതെ മറയ്ക്കാന്‍..
കഴിയില്ല....
കണ്ണു മനസിന്റെ ..
കണ്ണാടിയാണു.........

ശനിയാഴ്‌ച, ജൂലൈ 09, 2011

കൊച്ചുമനസ്സ്



അമ്മെയെന്‍മുതുകത്ത്..
കാലത്തോരുഭാണ്ഡം,
തൂക്കിത്തരും...
പിന്നെ കാലിയെപ്പോലെന്നെ ,
മുച്ചക്രവണ്ടിയില്‍-
തിരുകിവെക്കും....
സ്കൂളിലെതിയാല്‍-
ഡ്രൈവര്‍മാമന്‍,
ഓട്ടോയില്‍നിന്ന്-
വലിച്ചെടുക്കും……..
ഇഗ്ലീഷിലെല്ലാതെ,
മിണ്ടരുതാരോടും..
മിണ്ടിയാല്‍ ടീച്ചേര്‍സ്,
വടിയെടുക്കും..
വെള്ളം കുടിക്കുവാന്‍-
തോണ്ട വരണ്ടപ്പോള്‍...
ഇഗ്ലീഷറിയാതെ-
കണ്ണീരൊഴുക്കി ഞാന്‍…………
അമ്മേ,എനിക്കും കൊതിയുണ്ട്..
പട്ടംപറത്തിയെന്‍-
കൂട്ടുകാരോടൊത്ത്..
തൊടിയില്‍ കളിക്കുവാന്‍...
തോട്ടിലെ വെള്ളത്തില്‍..
നീന്തിതുടിക്കുവാന്‍..
മാവിലെ മാങയ്ക്ക്..
കല്ലെറിഞ്ഞീടുവാന്‍......

വാധ്ക്യം



ഈ ഊന്ന് വടിയാണ്-
എന്റെ കൂട്ട്............
യൌവനതിളപ്പില്‍ ഞാന്‍..
അഹങ്കരിച്ചിരുന്നു...
മൂന്ന് ആണ്‍മക്കള്‍
നീ ഭാഗ്യവാനാണ്..
കൂട്ടുകാരും ബന്ധുക്കളും...
അസൂയപ്പെട്ടിരുന്നു.........
പ്രിയതമയോട് പറഞ്ഞിരുന്നു..
നാം എത്ര ഭാഗ്യവാന്മാരാണ്..
മുതിര്‍ന്നപ്പോള്‍ ജോലിക്കായവര്‍
സായിപ്പിന്റെ നാട്ടില്‍ കുടിയേറി....
ഇപ്പോ, എനിക്കു കൂട്ട്..
ഈ ഊന്ന് വടിയും.
മക്കള്‍ സമ്മാനിച്ച ഹോംനേഴ്സുംമാത്രം...
പ്രിയതമ വിട്ടുപിരിഞപ്പോള്‍...
ഞാന്‍ ഇരുട്ടിലായി.........
ഇടക്കെപ്പൊഴോ മുത്തച്ഛാ-
വിളിക്കേള്‍ക്കാന്‍ കൊതിച്ചിരുന്നു.
ഈ മരണകിടക്കയില്‍ ...
കൂരിരുട്ടില്‍ എന്നെ ..
തലോടാന്‍,സ്നേഹിക്കാന്‍..
ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍...
ഞാന്‍ കാത്തിരിക്കുന്നത്,
മരണത്തെയാണ്...
പാതിരാവിലെ നടുക്കുന്ന..
നിശബ്ദധയില്‍ ഞാന്‍ കാതോര്‍ക്കുന്നത്..
മരണത്തിന്റെ വിളിയാണ്.........
മരണവും കൈവിട്ട ഈ ജീവിതം..
എന്തുചെയ്യാണം..
ദൈവമേ.. നീ ഇനിയും..
ഒരനാഥനെയും സ്രുഷ്ടിക്കരുത്...
അവരുടെ കണ്ണീര്‍ വീഴ്ത്തരുതീ....
ഭൂമിയില്‍....................

ചൊവ്വാഴ്ച, ജൂലൈ 05, 2011

അവിഹിതം



ചവറുകൂനയില്‍ കേട്ടത്..

ഒരു കുഞ്ഞിന്റെ കരച്ചിലാണ്...

പൊക്കിള്‍കൊടിയിലെ..

ചോരയുണങുമുന്പ്...

പെറ്റമ്മ ഉപേക്ഷിച്ച ചവറ്......

കുഞ്ഞിന്‍ കരച്ചിലുയര്‍ത്തുന്ന-

തൊരു നൂറ്ചോദ്യമാണ്.........

അമ്മയോട്,ലോകത്തൊട്...

ജീവന്‍തന്ന നീ തന്നെയെങിനെ..

ചവറില്‍ കളഞ്ഞു എന്‍ജീവന്‍?

പ്രണയ പാരവശ്യത്തില്‍ .....

നീ ചെയ്ത പാവത്തിനമ്മേ..

ഞാനെന്തു പിഴച്ചു?

സനാതനായ എന്നെ നീ..

ഭൂമിയില്‍ അനാധനാക്കിയതെന്തേ?

മുഖംമൂടിയിട്ട നിന്‍........

അഭിമാനം കാക്കാന്‍ അമ്മേ.....

നീ നല്‍കിയതെന്റെ ജീവനാണ്..............

ഇനിയൊരു ഭ്രൂണവും പിറക്കതിരിക്കട്ടെ,

പെറ്റുനോവറിഞ്ഞിട്ടും

മത്രത്വമറിയാത്ത ഗര്‍ഭപാത്രത്തില്‍.

ചവറുകൂനയില്‍ കണ്ടത്..

ഒരു കുഞ്ഞിന്റെ പിടച്ചിലാണ്...

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

ഗന്ധം



മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്‍മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും

തിങ്കളാഴ്‌ച, ജൂൺ 27, 2011

പെണ്‍മക്കളുടെ മാംസം തിന്നാന്‍ മനുഷ്യക്കഴുകന്‍മാര്‍‍




ലോഹിതദാസിന്റെ തൂലികയില്‍ വിരിഞ്ഞ 'കിരീടം' എന്ന സിനിമയിലെ സേതുമാധവനെ ഓര്‍മയില്ലേ? മലയാളസിനിമയിലെ ഏറ്റവും പ്രശസ്‌തനായ ദുരന്തകഥാപാത്രം. സ്വപ്‌നം കണ്ട ജോലിയും പ്രണയിനിയും സ്വന്തം ജീവിതംതന്നെയും കണ്‍മുന്നിലൂടെ ഒലിച്ചുപോയ സേതുമാധവന്റെ ദുരന്തം പൂര്‍ണമാകുന്നതു സിനിമയുടെ രണ്ടാംഭാഗമായ 'ചെങ്കോലി'ലെ ഒരു രംഗത്തിലാണ്‌. സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന്‌, ജീവിതം തള്ളിനീക്കാന്‍ നാടകക്കാരിയായ മകള്‍ക്കു കൂട്ടുപോകുന്ന അച്‌ഛന്‍. മകളുടെ ഹോട്ടല്‍ മുറിക്കു വെളിയില്‍ മദ്യത്തില്‍ അഭയം തേടി 'കാവല്‍' നില്‍ക്കുന്ന അയാള്‍ക്കുനേരേ ക്രോധത്തിന്റെ ആള്‍രൂപമായെത്തുന്ന സേതുമാധവന്‍ കാണുന്നത്‌ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച അച്‌ഛനെ.

ഇതൊരു സിനിമാക്കഥ മാത്രമായിരുന്നു. എന്നാല്‍ ഇന്നോ? വന്യമായ ഭാവനയില്‍പ്പോലും നമുക്കു സങ്കല്‍പ്പിക്കാനാവാത്ത, ക്രൂരയാഥാര്‍ഥ്യങ്ങളാണു മാധ്യമങ്ങളിലൂടെ അനുദിനം പുറത്തുവരുന്നത്‌. മകളെ പീഡിപ്പിക്കുന്ന അച്‌ഛന്‍, മകളെ മറ്റുള്ളവര്‍ക്കു കാഴ്‌ചവയ്‌ക്കുന്ന നരാധമന്‍, മദ്യലഹരിയില്‍ വൃദ്ധമാതാവിനെ പീഡിപ്പിക്കാന്‍ കൂട്ടുകാരനു കൂട്ടുനില്‍ക്കുന്ന മകന്‍, പീഡനക്കേസില്‍ ഒരേ ജയിലില്‍ അടയ്‌ക്കപ്പെടുന്ന അച്‌ഛനും മകനും... ഇതു 'മൃഗചോദന'കളുടെ നാടോ? വിധിയുടെ ചുഴിയില്‍പ്പെട്ട്‌, അറിയാതെ മാതാവിനെ വരിച്ച 'ഈഡിപ്പസി'നെപ്പോലെ സ്വയം കണ്ണു കുത്തിപ്പൊട്ടിച്ചുവോ കേരളവും. രക്‌തബന്ധം പോലും മറന്നുള്ള കാമഭ്രാന്തുകള്‍ നിത്യവാര്‍ത്തകളാകുന്നു. സമാനസംഭവങ്ങളിലെല്ലാം മദ്യം പ്രധാന പ്രതിയാണ്‌. അതിനേക്കാള്‍ പ്രധാനമാണ്‌ ഉറ്റവരാല്‍ കശക്കിയെറിയപ്പെട്ട പെണ്‍കുട്ടികളുടെ അരക്ഷിത കുടുംബപശ്‌ചാത്തലം. ചിറകിനടിയിലൊതുക്കി സംരക്ഷിക്കേണ്ടവര്‍തന്നെ കൊത്തിപ്പറിക്കുന്ന ബാല്യകൗമാരങ്ങള്‍. ദാരിദ്ര്യവും കുടുംബത്തിലെ താളപ്പിഴകളും അഗമ്യഗമനങ്ങളുമൊക്കെ ഇത്തരം കേള്‍ക്കരുതാത്ത വാര്‍ത്തകള്‍ക്കു പിന്നിലുണ്ട്‌.

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ പറവൂരിലെ പെണ്‍കുട്ടിയെ പിതാവ്‌ ആദ്യം മാനഭംഗപ്പെടുത്തിയശേഷം പലര്‍ക്കായി കാഴ്‌ചവയ്‌ക്കുകയായിരുന്നു. സൈക്കിളില്‍ ചീര വിറ്റുനടന്നിരുന്ന പിതാവ്‌ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെ എത്തിക്കുന്ന ഇടപാട്‌ തുടങ്ങിയതോടെയാണു സ്വന്തം മകളെയും മോശം ചുറ്റുപാടുകളിലേക്കു വലിച്ചിഴച്ചത്‌.

വന്‍ ബിസിനസുകാര്‍ മുതല്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കുവരെ. ആദ്യമൊന്നും അറിയില്ലായിരുന്നെങ്കിലും പിന്നീട്‌ ഈ കച്ചവടത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും മനസറിവുണ്ടായിരുന്നെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അനാശാസ്യത്തിനു വിസമ്മതിച്ചപ്പോള്‍ അനിയനെ തലകീഴായി പിതാവ്‌ കെട്ടിത്തൂക്കിയെന്നാണു പെണ്‍കുട്ടിയുടെ മൊഴി. പഠിക്കാത്തതിനാണ്‌ അങ്ങനെ ചെയ്യുന്നതെന്നാണ്‌ അമ്മയോടു പറഞ്ഞത്‌. 'നീ സമ്മതിച്ചില്ലെങ്കില്‍ ഇവനെ ഞാന്‍ കൊല്ലും'- ഈ ഭീഷണിക്കു മുന്നില്‍ അവള്‍ക്കു ഗത്യന്തരമുണ്ടായില്ല. പെണ്‍കുട്ടിയുടെ കദനകഥ കേട്ടു ക്രൈംബ്രാഞ്ച്‌ സംഘം തരിച്ചിരുന്നു.

പേരക്കുട്ടിയുടെ പ്രായംപോലുമില്ലാത്ത മകളെ അറുപത്തിയഞ്ചുകാരന്‍ ഉള്‍പ്പെടെ തൊണ്ണൂറോളം പേര്‍ക്കാണു പിതാവ്‌ കാഴ്‌ചവച്ചത്‌. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അച്‌ഛന്‍ സുധീര്‍ തന്നെ ആദ്യം ബലാത്സംഗം ചെയ്‌തതെന്നു പെണ്‍കുട്ടി വെളിപ്പെടുത്തി. സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണി.

പിന്നീട്‌, സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാനെന്നു പറഞ്ഞ്‌ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയി. ഫ്‌ളാറ്റുകളിലോ ഹോട്ടല്‍ മുറികളിലോ ആക്കിയശേഷം അയാള്‍ മുങ്ങും. കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലിലാണ്‌ സുധീര്‍ അറുപത്തിയഞ്ചുകാരനായ ഉത്തരേന്ത്യന്‍ ബിസിനസുകാരനു മകളെ കാഴ്‌ചവച്ചത്‌. കേസില്‍ കഴിഞ്ഞദിവസം അറസ്‌റ്റിലായ തമിഴ്‌നാട്‌ സ്വദേശിയായ കരാറുകാരനു തന്റെ 'ഇര'യുടെ അതേ പ്രായത്തിലുള്ള മകളുണ്ടത്രേ. തമിഴ്‌നാട്‌ പോലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ സി.ഐയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന റോഡ്‌ കരാറുകാരന്‍ മണികണ്‌ഠനാണു സി.ഐയെ പ്രീതിപ്പെടുത്താന്‍ കുട്ടിയെ കാഴ്‌ചവച്ചത്‌. 40,000 രൂപയ്‌ക്ക് പിതാവ്‌ സുധീറും ഇടനിലക്കാരന്‍ ജോഷിയും ചേര്‍ന്നാണു കുട്ടിയെ മണികണ്‌ഠനു കൈമാറിയത്‌.

വൈപ്പിനില്‍ 17 തികയാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും കുടുംബപശ്‌ചാത്തലമാണു വില്ലന്‍. മദ്യപാനിയായ അച്‌ഛന്‍, ഹോംനഴ്‌സായ അമ്മ. വീട്ടുകാര്‍ ശ്രദ്ധിക്കാത്ത സാഹചര്യം പെണ്‍കുട്ടിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചവര്‍ക്ക്‌ അനുകൂലമായി. വിവാഹവാഗ്‌ദാനം നടത്തിയ യുവാവ്‌ പിന്മാറുമെന്നറിഞ്ഞതോടെ പെണ്‍കുട്ടി തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഉപദ്രവിച്ച ആറുപേരുടെയും പേര്‌ പോലീസിനോടു പറഞ്ഞ പെണ്‍കുട്ടി സ്വന്തം പിതാവിന്റെ ചെയ്‌തികളെയും ചോദ്യംചെയ്‌തിട്ടുണ്ട്‌. എന്നാല്‍, പിതാവില്‍നിന്നു ശാരീരികപീഡനം ഉണ്ടായതായി പെണ്‍കുട്ടി പരാതിപ്പെട്ടിട്ടില്ല. 2008 മുതല്‍ കാമുകനുമായി പെണ്‍കുട്ടിക്കു രഹസ്യബന്ധമുണ്ടായിരുന്നു. വീട്ടുകാര്‍ അറിഞ്ഞതോടെ ഇരുവരുടെയും കല്യാണം നടത്താന്‍ തീരുമാനിച്ചതാണ്‌.

അതിനിടെ കാമുകനെ അറിയുന്ന മറ്റു പ്രതികള്‍ പെണ്‍കുട്ടിയുമായി തങ്ങള്‍ ബന്ധപ്പെട്ട വിവരം അറിയിച്ചു. ഇതറിഞ്ഞ്‌ കാമുകന്‍ കഴിഞ്ഞദിവസം നാടുവിട്ടതോടെയാണു പെണ്‍കുട്ടി പോലീസ്‌ സ്‌റ്റേഷനിലെത്തി പീഡനകഥ പറഞ്ഞത്‌. എറണാകുളം ജില്ലയിലെ വാഴക്കുളത്തിനടുത്തു മടക്കത്താനത്ത്‌ പന്ത്രണ്ടുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ മാതാവിന്റെ പരാതിയേത്തുടര്‍ന്നാണു കുട്ടിയുടെ അച്‌ഛന്‍ അറസ്‌റ്റിലായത്‌.

ഇയാളുടെ ശല്യംമൂലം മാതാവ്‌ പെണ്‍കുട്ടിയെ പാലായിലുള്ള ഒരു സ്‌കൂള്‍ ബോര്‍ഡിംഗിലാക്കിയിരുന്നു. എന്നാല്‍ അവധിക്കു കുട്ടി വീട്ടിലെത്തിയപ്പോള്‍ പീഡനം തുടര്‍ന്നു. തൊടുപുഴയില്‍ ഒരു വസ്‌ത്രവ്യാപാര സ്‌ഥാപനത്തില്‍ മാതാവു ജോലിക്കു പോയിരുന്ന സമയത്താണ്‌ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിച്ചത്‌. സഹികെട്ട്‌ മാതാവ്‌ പരാതിപ്പെട്ടതിനേത്തുടര്‍ന്ന്‌ അറസ്‌റ്റിലായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്‌. പൈനാപ്പിള്‍ തൊഴിലാളിയായ പ്രതി മൂന്നുവര്‍ഷമായി കുട്ടിയെ ഉപദ്രവിച്ചിരുന്നത്രേ. കഴിഞ്ഞദിവസം പാലക്കാട്‌ ചിറ്റൂര്‍ തത്തമംഗലത്ത്‌ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിതാവുതന്നെ പ്രതി. സ്‌കൂളിലെത്തിയ കുട്ടി അസ്വസ്‌ഥത പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന്‌ അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണു പീഡനവിവരം പുറത്തായത്‌.

പെണ്‍കുട്ടിയുടെ അച്‌ഛനെ ചിറ്റൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഹോംനഴ്‌സായ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു മദ്യപിച്ചെത്തിയ പിതാവിന്റെ പീഡനം. ഈ സമയം വീട്ടില്‍ പെണ്‍കുട്ടിയെ കൂടാതെ സഹോദരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പീഡനക്കേസില്‍ സ്വന്തം മകനൊപ്പം ഒരേ തടവറയില്‍ കഴിയേണ്ടിവന്ന പിതാവ്‌ ജയിലില്‍ ജീവനൊടുക്കിയതും അടുത്തിടെ. മദ്യലഹരിയില്‍ ചെയ്‌ത തെറ്റില്‍ നീറി കണ്ണൂര്‍ സ്‌പെഷല്‍ സബ്‌ ജയിലിലെ ബാത്‌റൂമിലാണു നാല്‍പത്തിയെട്ടുകാരനായ മോഹനന്‍ തൂങ്ങിമരിച്ചത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വന്തം മകനൊപ്പം റിമാന്‍ഡില്‍ കഴിയേണ്ടിവന്ന മോഹനന്‍ കടുത്ത മദ്യപാനിയായിരുന്നു.

ഇതേ കേസില്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്ന ഇളയമകന്‍ മഹേഷും ലഹരിക്കടിമയായിരുന്നത്രേ. ഭാര്യ മരിച്ചശേഷം രണ്ടു മക്കള്‍ക്കൊപ്പമായിരുന്നു കുറുമാത്തൂരിലെ വീട്ടില്‍ മോഹനന്റെ താമസം. ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഇവരെ ബന്ധുക്കള്‍പോലും അധികം സന്ദര്‍ശിച്ചിരുന്നില്ല. ആശാരിപ്പണിയെടുത്താണ്‌ ഇവര്‍ കഴിഞ്ഞിരുന്നത്‌. മോഹനനും മഹേഷും ഒന്നിച്ചാണു പണിക്കു പോയിരുന്നത്‌. കഴിഞ്ഞ മേയ്‌ 29-നാണ്‌ പിതാവും മകനും മകന്റെ സുഹൃത്തും ചേര്‍ന്ന്‌ അപസ്‌മാരരോഗിയും ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത്‌. ചെങ്ങളായി മണക്കാട്ട്‌ സ്വദേശിനിയായ പെണ്‍കുട്ടിയാണു പീഡിപ്പിക്കപ്പെട്ടത്‌. പെണ്‍കുട്ടിക്കു രണ്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ്‌ ബാബു പുനര്‍വിവാഹിതനായതോടെ പെണ്‍കുട്ടി മിനിയുടെ പിതാവ്‌ വിശ്വനാഥന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മേയ്‌ ഏഴിനായിരുന്നു സംഭവം.

വിശ്വനാഥന്‍ ജോലിക്കും ഭാര്യ സരസ്വതി തളിപ്പറമ്പിലേക്കും പോയതോടെ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായി. ഈ സമയം വീട്ടിലെത്തിയ മോഹനനാണ്‌ ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വിശ്വനാഥന്റെ സഹോദരി പരേതയായ ഉഷയുടെ ഭര്‍ത്താവാണ്‌ ഇയാള്‍. പീഡനവിവരം ആരോടും പറയരുതെന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടാണു മോഹനന്‍ പോയത്‌. തുടര്‍ന്നെത്തിയ മോഹനന്റെ മകന്‍ മഹേഷും (22) മഹേഷിന്റെ സുഹൃത്ത്‌ ജോയി(35)യും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പീഡനത്തേത്തുടര്‍ന്ന്‌ അപസ്‌മാരബാധിതയായി വീണ പെണ്‍കുട്ടിയുടെ തലയ്‌ക്കു പരുക്കേറ്റു. എന്നാല്‍ ഭയം കാരണം പെണ്‍കുട്ടി ആരോടും വിവരം പറഞ്ഞില്ല. വേദന രൂക്ഷമായതോടെ മേയ്‌ 25-ന്‌ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഡോക്‌ടര്‍ വിവരം ആരാഞ്ഞപ്പോഴാണു പെണ്‍കുട്ടി പീഡനകാര്യം പറഞ്ഞത്‌. ഡോക്‌ടര്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു പരാതിപ്പെട്ടതും പ്രതികള്‍ അറസ്‌റ്റിലായതും. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു കണ്ണൂര്‍ സ്‌പെഷല്‍ സബ്‌ ജയിലിലേക്കയച്ചു. കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെയാണു മോഹനന്‍ ജയിലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ചത്‌.