പത്രത്തിന്റെ ഒന്നാം പേജില്‍ ..
രക്തം തളംകെട്ടിയിരുന്നു.
ബോബുപൊട്ടിചിതറിയ -
മനുഷ്യരക്തം...
പത്രത്തിലെ ചിതറിയ-
മംസത്തിലേക്കാണു ഞാന്‍-
ഇന്നും കണ്ണുതുറന്നത്....
പേജുകള്‍ മറിയുബോള്‍-
കണ്ണിലിരുട്ടുപടരും..
രണ്ടാ പേജിലൊരുപെണ്ണിന്റെ-
മാനം കവര്‍ന്നു ചിലര്‍ -
തീവണ്ടിചക്രത്തിലരച്ച്-
അത്മഹത്യയാക്കി................
അമ്മയെകൊന്ന് താലി-
പൊട്ടിച്ചോടിയ മകന്‍...........
കുഞ്ഞിനു വിഷം നല്കി-
പുതിയ കാമുകനെത്തേടിയ....
അമ്മയുടെ കൊലച്ചിരി......
പത്രംമടക്കി മുറ്റത്തെറിഞ്ഞ്..
ടിവിയില്‍ കണ്ടതോ...........
പിഞ്ചുകുഞ്ഞിന്റെ മാനം-
കവര്‍ന്ന അപ്പൂപ്പന്റെ മുഖം................
വായിച്ചു...
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂവിഷം പുരണ്ട വാര്‍ത്തകളില്ലാത്ത പത്രത്താള് കള്‍ക്കായി നമുക്ക് കാത്തിരിക്കാം, പ്രവര്‍ത്തിക്കാം..നല്ല വരികള്‍.
മറുപടിഇല്ലാതാക്കൂ