ചൊവ്വാഴ്ച, നവംബർ 29, 2011

മമ്മൂട്ടിക്കും ,മോഹന്‍ലാലിനും മറ്റു പലര്‍ക്കും ......



സില്‍വര്‍ സ്ക്രീനിനു പിന്നില്‍-
നിങ്ങളെ കാണുബോള്‍-
കൈയടിച്ചും ,വിസിലടിച്ചും -
നിങ്ങളെ സ്വീകരിച്ച-
ഞങ്ങളുടെ ജീവന്‍ -
അപകടപ്പെടുബോള്‍ ..
ഒന്നുനെടുവീര്‍പ്പിടാനെങ്കിലും ...
നിങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ...
നിങ്ങള്‍ താരരാജാക്കളായിരിക്കാം...
എങ്കിലും ഞങ്ങള്‍ കാണിക്കുന്ന-
സ്നേഹത്തിലൊരംശം...
തിരിച്ചുനല്കിയില്ല നിങ്ങള്‍-
ഫ്ലക്സുകളും ബാനറും കെട്ടി-
നിങ്ങള്‍ക്കുവേണ്ടി...
തൊണ്ടപൊട്ടി ജയ് വിളിച്ചിട്ടുണ്ട്....
നിങ്ങളെ ദൈവത്തെപ്പോലെ
ആരാധിച്ച ഒരു ജനത-
മരണം മുന്നില്‍ കാണുബോള്‍-
പാട്ടുംഡാന്‍സും കണ്ടു--
ആഘോഷിച്ച നിങ്ങള്‍-
എന്ത് മനുഷ്യരാണ്.............
ജനങ്ങള്‍ താരങ്ങളാക്കിയ..
നിങ്ങളെ അന്നുമല്ലാതാക്കനും..
ജനത്തിനറിയാം അതു-
മറക്കരുത്-മണ്ണിലിറങ്ങാത്ത-
രാജാക്കന്മാര്‍.........


ശനിയാഴ്‌ച, നവംബർ 26, 2011

മുല്ലപ്പെരിയാര്‍


കേരളത്തിലെ മാധ്യമമേഖലയിലെ സാങ്കേതിക വിദഗ്ദ്ധര്‍ ഇപ്പോള്‍ കൂലംകക്ഷമായ ആലോചനയിലാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അത് എച്ച്. ഡി ക്വാളിറ്റിയില്‍ എങ്ങനെ ലൈവ് ആയി കാണിക്കാം!! ഒട്ടുമിക്ക വാര്‍ത്താ ചാനലുകളുടെയും ആധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോകള്‍ സ്ഥിതിചെയ്യുന്ന കൊച്ചിയിലേക്കാണ് മുല്ലപ്പെരിയാറിന്റെ ഉല്‍പന്നം ചെന്നെത്തുന്നതിനാല്‍ വലിയ ബുദ്ധിമുട്ടു നേരിടേണ്ടിവരില്ല. ലോകത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം സുഖമായി നമുക്കാസ്വദിക്കാം. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ മുമ്പോട്ടു നീക്കുകയാണെങ്കില്‍ ടൂറിസം വകുപ്പിന് വലിയ സാധ്യതയാണ് മുല്ലപ്പെരിയാര്‍ പൊട്ടുന്നതിലൂടെ ലഭിക്കാന്‍ പോകുന്നത്!
ഇടുക്കി കുലുങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നമ്മള്‍ ഇപ്പോഴും ‘താത്വികമായ ഒരവലോകനമാണ് ഉദ്ദേശിക്കുന്നത്’ എന്ന ക്ലീഷേ ഡയലോഗുമായി നിലാവുള്ള രാത്രിയില്‍ അഴിച്ചുവിട്ട കോഴിയെപ്പോലെ ഇരുട്ടില്‍ തപ്പുന്നു. ഇന്ത്യയില്‍ ഭൂകമ്പസാധ്യത നിലനില്‍ക്കുന്ന ഭ്രംശന മേഖലയിലാണ് മുല്ലപ്പെരിയാറിന്റെ സ്ഥാനം എന്നത് ഒട്ടനവധി പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഭൗമശാസ്ത്രജ്ഞനായ എ വി ജോര്‍ജ്ജിന്റെ ‘ഭൂകമ്പങ്ങള്‍ എന്തുകൊണ്ട്? എങ്ങനെ? എന്ന പുസ്തകത്തില്‍ മുല്ലപ്പെരിയാറിനെ പ്രത്യേകവിഷയമായി പഠിച്ചിട്ടുണ്ട്. ഏറെ പഴക്കമുള്ള ഡാം 1896ലാണ് പണി പൂര്‍ത്തിയാക്കിയത്. അക്കാലത്ത് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാര്‍, ഒരു നൂറ്റാണ്ടിലേറെ സമയംകൊണ്ട് ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വേണ്ടത്ര പഠനങ്ങള്‍ നടത്തി മുന്‍കരുതല്‍ നടപടി ഡാം നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടില്ല എന്നത് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാണ്.
മുല്ലപ്പെരിയാര്‍ ദുരന്തം ഇന്നൊരു വിദൂര സാധ്യതയല്ല. 116 വര്‍ഷം മുന്‍പ് റൂര്‍ക്കിയുംചുണ്ണാമ്പും ചേര്‍ത്ത് നിര്‍മ്മിച്ച ആ അണക്കെട്ട് ഇന്നും നിലനില്‍ക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ ഇടയ്ക്കിടയ്ക്ക് പൊത്തില്‍ സിമന്റു തേയ്ക്കുന്നതുകൊണ്ടല്ല. സായിപ്പിന്റെ നിര്‍മ്മാണവൈദഗ്ദ്ധ്യം ഒന്നുകൊണ്ടു മാത്രമാണ്. ഉണ്ടാക്കിയ സായിപ്പിനുപോലും അണക്കെട്ട് ഇപ്പോഴും നിലനിന്നുകാണുന്നതില്‍ അത്ഭുതമുണ്ടാകും! 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യയിലെ ഡാമുകളെക്കുറിച്ച് പഠനം നടത്തിയ കേന്ദ്ര ഏജന്‍സി ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള അണക്കെട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് മുല്ലപ്പെരിയാറിന് നല്‍കിയത്്.
35 ലക്ഷം ആളുകളുടെ ജീവനെടുക്കുന്ന ഒരു മഹാദുരന്തം അരികിലെത്തിയിട്ടും ഇന്ത്യാഗവണ്‍മെന്റ് എത്രയോ ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തെ കൈകകാര്യം ചെയ്യുന്നത്. ഒരുകാര്യത്തില്‍ തമിഴ്‌നാട് നമുക്ക് മാതൃകയാണ്. അവരുടെ നാടിനെബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അവിടെ ഡി എം കെയോ അണ്ണാ ഡി എം കെയോ ഇല്ല. തമിഴ്മക്കള്‍ മാത്രമേയുള്ളൂ. ടു ജി പ്രശ്‌നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന  ഡിം എം കെയെ ഇനിയും പിണക്കി കസേര നഷ്ടപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല മുല്ലപ്പെരിയാര്‍ പൊട്ടിയാലും അത് ഡല്‍ഹിയെ ബാധിക്കില്ലല്ലോ. ഇത്രയും ബലവത്തായ ഒരു ഡാം കണ്ടിട്ടില്ല എന്നാണ് തമിഴ്‌നാടിന്റെ വാദം. മുല്ലപ്പെരിയാറിന്‍നിന്നുള്ള വെള്ളമുപയോഗിച്ച് പച്ചക്കറിയുണ്ടാക്കി അത് കേരളത്തിലെ മെയ്യനങ്ങാപ്പാറകളെ തീറ്റുന്ന തമിഴ്‌നാട് ഒന്നോര്‍ക്കണം. ഡാം പൊട്ടിയാല്‍  വിലപ്പെട്ട മുപ്പത്തിയഞ്ചുലക്ഷം ഉപഭോക്കാക്കളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെടാന്‍ പോകുന്നത്.
999വര്‍ഷത്തെ തമിഴ്‌നാടുമായുള്ള കരാറിനെക്കുറിച്ചുള്ള ചരിത്രവസ്തുതകള്‍ ചികയുന്നതുകൊണ്ട് ഒരു കാര്യവുമില്ല. പരമോന്നത് നീതിന്യായ പീഠം വിധി പ്രഖ്യാപിച്ചത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകര്‍ച്ച സംഭവിച്ചാലും അവിടെയുള്ള വെള്ളം ഇടുക്കി അണക്കെട്ട് വഹിച്ചുകൊള്ളുമെന്നാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരത്തിലൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും സാധ്യമല്ല. തമിഴ്‌നാടുമായുള്ള ഊക്ഷ്മളമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാറില്‍ പുതിയ കരാര്‍ പ്രകാരം ഒരണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ്് ഏറെ ജനസാന്ദ്രതയുള്ള കേരളത്തിന്റെ സുരക്ഷയ്ക്കുള്ള ശാശ്വതപരിഹാരം എന്നകാര്യത്തില്‍ രണ്ടുപക്ഷമില്ല.ഡോ എ വി ജോര്‍ജ്ജ് തയ്യാറാക്കിയ ‘മുല്ലപ്പെരിയാര്‍ ഡാം കേരളം നേരിടുന്ന ഭീഷണി’ എന്ന പുസ്തകത്തില്‍ പ്രശ്‌നപരിഹാരങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പ്രദിപാദിച്ചിട്ടുണ്ട്. പുതിയ ഡാം നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച്‌ 1970ല്‍ത്തന്നെ പഠനം നടത്തി എസ്്റ്റിമേറ്റും തയ്യാറാക്കിയതാണ്. ശ്രീ ബലറാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 24 കോടി രൂപയായിരുന്നു എസ്റ്റിമേറ്റു തുക. പിന്നീട് മൂന്നുപതിറ്റാണ്ട് വിവിധ മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഈ വിഷയത്തില്‍ നമുക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല എന്നത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടാണ് എന്ന്് പറയാതെ തരമില്ല.
മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായും ശാശ്വതമായും പരിഹരിക്കപ്പെടണമെങ്കില്‍ കാലഹരണപ്പെട്ട കരാര്‍ പുതുക്കി പുതിയ കരാര്‍ ഉണ്ടാക്കുകയും, നിലവിലുള്ള അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയും വേണം. ഈ വിഷയത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുക കേന്ദ്രസര്‍ക്കാരിനാണ്.  വിധിയെ പഴിച്ച് നിസ്സംഗതയോടെയും, നിര്‍വികാരതയോടെയും ജീവിതം മുന്നോട്ടുനയിക്കാന്‍ മദ്ധ്യകേരളത്തിലെ ജനലക്ഷങ്ങള്‍ക്കാവുമോ? നിസ്സഹായരായി പകച്ചുനില്‍ക്കാതെ, ഈ വിഷയം ഒരു ജനതയുടെ നിനില്‍പിന്റെ പ്രശ്‌നമായി കണ്ട് ശക്തമായ ജനമുന്നേറ്റം ഇവിടെ ഉയര്‍ന്നുവരണം. അണക്കെട്ടിന്റെ മുതുമുത്തശ്ശിയായ മുല്ലപ്പെരിയാര്‍ ഇനിയൊരു അവലോകന യോഗത്തിന്് കാത്തുനില്‍ക്കുമെന്ന് കരുതാന്‍ വയ്യ.

ഞായറാഴ്‌ച, നവംബർ 13, 2011

ജനത്തിന്റെ നടുവൊടിക്കുന്നതാണോ ജനാധിപത്യം?


ആത്യന്തികമായി ഒരു സത്യമേയുള്ളൂ, അത് മുതലാളിത്തമാണ്. ബാക്കിയെല്ലാം അതിന്റെ മുഖംമൂടികള്‍ മാത്രം. എന്നൊരു ചിന്തകന്‍ പറഞ്ഞത് എത്ര യാഥാര്‍ഥ്യം. യാതൊരു നീതീകരണവുമില്ലാതെയാണ് ഇത്തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. വില നിശ്ചയിക്കുവാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് കൊടുത്തശേഷം ഇത് എട്ടാംതവണയാണ് വില വര്‍ദ്ധന. നാലുമാസത്തിനിടെ രണ്ടുപ്രാവശ്യം വര്‍ദ്ധിപ്പിച്ചു. വില നിര്‍ണ്ണയത്തിലുള്ള തീരുമാനം പെട്രോളിയം കമ്പനികള്‍ക്കു വിട്ടുകൊടുക്കുവാനുള്ള തീരുമാനത്തിന് ആദ്യം മുതല്‍ത്തന്നെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ക്രൂഡോയില്‍വില വില താഴുമ്പോള്‍ മന്ത്രിസഭ അനുമതി കൂടാതെ വിലകുറയ്ക്കുവാന്‍ കഴിയും എന്ന ന്യായം അവതരിപ്പിച്ചാണ് അന്ന് ജനത്തിന്റെ കണ്ണില്‍ മണ്ണു വാരിയിട്ടത്. ഈ വര്‍ദ്ധനകൊണ്ടും തീരുന്നില്ല. പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനവും ഉടനെ വരും.
5300 കോടിരൂപയുടെ നഷ്ടം ഒരു വര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിടുന്നുവെന്ന് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും വെബ്‌സൈറ്റുകള്‍ പരിശോധിക്കുമ്പോള്‍ കോടികളുടെ ലാഭം ഉണ്ടാക്കിയതായും കാണാം. നാം ഏത് വിശ്വസിക്കണം. പെട്രോളിയം കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണോ ജനങ്ങള്‍ തിരഞ്ഞെടുത്തുവിട്ട ഭരണകൂടം ചെയ്യേണ്ടത്? അന്താരാഷ്ട്ര വിപണിയില്‍ ഒരുമണിക്കൂര്‍ വിലവര്‍ദ്ധനയുണ്ടാകുമ്പോള്‍ത്തന്നെ നമ്മുടെ മേലാളന്‍മാര്‍ വിലവര്‍ദ്ധനയ്ക്കുള്ള തീരുമാനം എടുത്തുകഴിയും. ജനത്തിനു വേണ്ടി ഭരിക്കുന്ന ഒരു ഭരണകൂടമായിരുന്നു എങ്കില്‍ നാണ്യപ്പെരുപ്പവും വിലക്കയറ്റവും അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്ന ഈ അവസരത്തില്‍  ഒരു വിലവര്‍ദ്ധനയെ പ്രോത്സാഹിപ്പിക്കില്ലായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും തൊട്ടാല്‍ പോള്ളുന്ന വിലയാണ്. അതിനെ പിടിച്ചു  നിര്‍ത്താനുള്ള ശ്രമമില്ലന്നെതോ പോകട്ടെ, എരിതീയില്‍ എണ്ണ ഒഴിയ്ക്കുന്നതുപോലെയുള്ള സമീപനങ്ങള്‍ എങ്കിലും ഒഴിവാക്കേണ്ടിയിരുന്നു.
പെട്രോളിയം കമ്പനികളുടെ നഷ്ടം പൊലിപ്പിച്ചു കാട്ടുന്നതാണ് എന്ന്  ഈ മേഖലയിലുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മറ്റേതെങ്കിലും എണ്ണക്കമ്പനികളുമായി മത്സരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍ ഇവരുടെ കുത്തകതന്നെയാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ഇവര്‍ ഈ പൊലിപ്പിച്ചുകാട്ടുന്ന കണക്കിനൊപ്പമെത്തുന്ന തുകയാണ് ഓരോ വര്‍ഷവും പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ആര്‍ക്കുവേണ്ടിയാണീ പരസ്യങ്ങള്‍? ഇതിനു പിറകിലുള്ള അന്തര്‍നാടകങ്ങള്‍ നമുക്കെന്തറിയാം?
പുത്തന്‍ സാങ്കേതിക വിദ്യകള്‍ വാഹനങ്ങളിലെ എണ്ണ ഉപഭോഗം കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍ ഒരു ലിറ്ററിന് ഒരു കിലോമീറ്റര്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ വാങ്ങുന്നതിന് തയ്യാറായി നില്‍ക്കുന്ന നാടായി നമ്മുടെ കേരളം പോലും മാറിയിരിക്കുന്നു എന്നതാണ് അത്ഭുതം. വന്ദനാശിവയുടെ ‘മണ്ണോ എണ്ണയോ’ എന്ന പുസ്തകത്തില്‍ എണ്ണയുടെ രാഷ്ട്രീയം എന്തെന്ന് വിശദീകരിക്കുന്നുണ്ട് . ‘ എണ്ണയുത്പാദനത്തിലെ  പരിമിതിയും അതു സൃഷ്ടിക്കുന്ന വിലവര്‍ദ്ധനയും പുരോഗതിയെ സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നു. എണ്ണയെ ആശ്രയിക്കാതെതന്നെ മെച്ചപ്പെട്ട ജീവിതം എങ്ങനെ സാധ്യമാക്കാമെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എണ്ണ പ്രതിസന്ധി ലോകത്ത് വരുത്തിവയ്ക്കുന്ന മറ്റൊരു മഹാദുരന്തമാണ് ഭക്ഷ്യപ്രതിസന്ധി.  ഉരുണ്ടുകൂടിവരുന്ന വലിയ ഭക്ഷ്യ പ്രതിസന്ധി ലോകത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം നൂറുകോടിയില്‍നിന്ന് ഇരുന്നൂറു കോടിയായി വര്‍ദ്ധിക്കും . ലോകത്തെങ്ങും ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയാണ്. മുപ്പതിലധികം രാജ്യങ്ങളില്‍ ആഹാരത്തിനായി ഇതിനകം ജനങ്ങള്‍ കലാപമുണ്ടാക്കിക്കഴിഞ്ഞു. നമുക്ക് മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്പിനെ കേന്ദ്രീകരിച്ചുള്ള, ഫോസില്‍ ഇന്ധനങ്ങളുടെ മലിനീകരണമില്ലാത്ത ലോകത്തിലേക്ക് നീങ്ങാം. അല്ലെങ്കില്‍ ഇന്നത്തെ വിപണി കേന്ദ്രീകൃത സമൂഹത്തില്‍ അലിഞ്ഞു ചേരാം.’
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാതെയുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ നാം കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്നാല്‍ ഇച്ഛാശക്തിയില്ലാത്ത ഒരു ഭരണകൂടം നമ്മെ ഭരിക്കുമ്പോള്‍ ഇന്ന് എണ്ണയ്ക്കു കൊടുക്കുന്ന വിലയെക്കാള്‍ നാം സൃഷ്ടിക്കുന്ന പുതിയ ഊര്‍ജ്ജസ്രോതസ്സിന് നല്‍കേണ്ടി വന്നേക്കാം. ഒരുകൂട്ടം മനുഷ്യര്‍ ഇവിടെ അധികപ്പറ്റായി മാറിക്കഴിഞ്ഞു. ആഗോളവത്ക്കരണമെന്നും നവ കൊളോണിയലിസമെന്നും, ഉദാരവത്ക്കരണമെന്നും പേരിട്ട് ഇതിനെ നിര്‍വചിച്ചുകൊണ്ടിരിക്കുമ്പോഴും  ദാരിദ്രരേഖയില്‍ കഴിയുന്ന നമ്മുടെ സമൂഹം ഒരു കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ.

ചൊവ്വാഴ്ച, നവംബർ 08, 2011

ഈ മാധ്യമങ്ങളെന്താണ്‌, ഇങ്ങനെ?



ഈയടുത്ത്‌ നടന്ന ഞങ്ങള്‍ കുറച്ച്‌ സുഹൃത്തുക്കളുടെ മീറ്റിങ്ങില്‍ ഉയര്‍ന്നുവന്ന വളരെ വേദന നിറഞ്ഞ ഒരു ചോദ്യമായിരുന്നു നമ്മുടെ മാധ്യമങ്ങളെന്താ ഇങ്ങനെ എന്ന്‌. ചോദ്യം ഉന്നയിക്കപ്പെടാന്‍ കാരണമുണ്ട്‌. എല്ലാവരും പത്രം വായിക്കുന്നവര്‍, വാര്‍ത്താ ചാനലുകള്‍ മാറി മാറി കാണുന്നവര്‍, പക്ഷേ സമൂഹത്തെ ഒന്നിളക്കി മറിക്കാന്‍ പോകുന്ന ഒരു വാര്‍ത്തയും ഇവിടെ സൃഷ്‌ടിക്കപ്പെടുന്നില്ല, പകരം ഉണ്ടാകുന്നതോ, ഇവിടെ നടക്കുന്ന അക്രമരാഷ്‌ട്രീയത്തെ കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും. പത്രം വായിക്കാനേ തോന്നാറില്ല എന്ന്‌ പലരും അഭിപ്രായപ്പെടുന്നത്‌ കേള്‍ക്കാം.എന്താണ്‌, നമ്മുടെ മീഡിയയ്‌ക്ക് സംഭവിച്ചത്‌? മാധ്യമങ്ങളെ കുറിച്ച്‌ ജസ്‌റ്റിസ്‌ മാര്‍ക്കണ്ടേയ ഖഡ്‌ജു പറഞ്ഞ അഭിപ്രായത്തെ നമുക്കിതിനോടു ചേര്‍ത്തു വായിക്കാം. 'ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരിക്കലും ജനങ്ങളുടെ ഹിതം അനുസരിച്ചല്ല എഴുതുന്നത്‌, ചിലപ്പോള്‍ ചിലത്‌ മനുഷ്യര്‍ക്ക്‌ എതിരായി പറയുകയും ചെയ്യുന്നു' എന്ന്‌ അദ്ദേഹം മാധ്യമങ്ങള്‍ക്കു നേരെ മുഖമടച്ച്‌ ആക്ഷേപിക്കുന്നു. വ്യത്യസ്‌തമായ അഭിപ്രായവും അദ്ദേഹത്തിനില്ല എന്നില്ല, സമൂഹത്തിനുതകുന്ന രീതിയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന പലരും ഇല്ലെന്നു പറഞ്ഞു കൂട, പക്ഷേ അവര്‍ അപൂര്‍വ്വമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഒരു കാര്യവും ആഴത്തില്‍ പഠിക്കാതെയാണ്‌, മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളെ സമീപിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക വ്യവസ്‌ഥിതിയിലെ നാലു നെടും തൂണുകളില്‍ അവസാനത്തേതായാണ്‌, മാധ്യമങ്ങളെപ്പറ്റി പറയുന്നത്‌.മറ്റു മൂന്നു തൂണുകളുടേയും നിലനില്‍പ്പ്‌ ഒരു പരിധി വരെ ഈ നാലാം വിഭാഗത്തിനെ ആശ്രയിച്ചു തന്നെയാണു താനും. രാഷ്‌്രടീയത്തിലും സിനിമയിലും സാഹിത്യത്തിലും മതത്തിലുമൊക്കെ വ്യക്‌തമായ സ്വാധീനം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തെളിഞ്ഞതാണ്‌. പക്ഷേ ഇന്നത്തെ കാലത്ത്‌ കാതലായ ഒരു മാറ്റത്തിന്റെ ശക്‌തിയാകാന്‍ കാലത്തിന്റെ സാക്ഷി എന്നു വിളിക്കപ്പെടുന്ന ഈ മാധ്യമങ്ങള്‍ക്കുണ്ടോ? ഇന്ന്‌ ഒരു പത്രത്തിന്റെ മുന്‍പേജിലെ വാര്‍ത്ത എന്താണ്‌,അല്ലെങ്കില്‍ വാര്‍ത്താ ചാനലുകളുടെ പ്രധാന വാര്‍ത്ത എന്താണ്‌? അക്രമ രാഷ്ര്‌ടീയത്തേയും പീഡനക്കാരേയും കുറിച്ചുള്ള വാര്‍ത്തകള്‍ തന്നെയല്ലേ? പട്ടിണി മൂലം കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്‍ അകത്തെ മൂലയിലെവിടെയോ വിശ്രമിയ്‌ക്കുകയും ചെയ്യുന്നു.

നമ്മുടെ നാട്ടില്‍ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്‌, ഗ്രാമങ്ങളിലല്ല, മറിച്ച്‌ പട്ടണങ്ങളില്‍ പോലും ഒരു ലാഭേശ്‌ചയുമില്ലാതെ ഭാവി തലമുറയ്‌ക്കു വേണ്ടിയുളള വിപ്ലവങ്ങള്‍ നടക്കുന്നുണ്ട്‌, പക്ഷേ സംഘടനകളെ രാഷ്ര്‌ടീയവത്‌കരിക്കാത്ത വളരെ ചെറിയൊരു കൂട്ടമായതു കൊണ്ടാണോ ഇത്തരം മുന്നേറ്റങ്ങള്‍ പത്രക്കാരുടെ ശ്രദ്ധയില്‍ പെടാത്തത്‌, അഥവാ പെട്ടാല്‍ തന്നെ പ്രാദേശിക പേജില്‍ രണ്ടു വരിയില്‍ ഒതുങ്ങുകയും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശോചനീയ സ്‌ഥിതിയില്‍ പ്രതിഷേധിച്ച്‌ മാറ്റങ്ങള്‍ ഉണ്ടാക്കനുള്ള നിരവധി ശ്രമങ്ങള്‍ ഇവിടെ നടന്നു, ഇപ്പോഴും നടക്കുന്നു, പക്ഷേ ഒരു പത്രത്തിലും ചാനലിലും ഇത്തരം വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം കൊടുത്തു കണ്ടില്ല.(എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒരു സ്വകാര്യ ചാനല്‍ കാണിച്ച പ്രതിബന്ധത അനുസ്‌മരിക്കുന്നു)

ഒരു പത്രപ്രവര്‍ത്തക സുഹൃത്ത്‌ വളരെ വിഷമത്തോടു കൂടി പറഞ്ഞ ന്യായീകരണം ഇതായിരുന്നു,

ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്തു ചെയ്യാനാ, വായനക്കാര്‍ക്ക്‌ എപ്പൊഴും വാര്‍ത്തകള്‍ ഹോട്ട്‌ ആന്‍ഡ്‌ സ്‌പൈസി ആവണം അവന്‌, മുല്ലപ്പെരിയാര്‍ തകര്‍ന്നാലും പ്രശ്‌നമില്ല, ഗോവിന്ദച്ചാമിയെ ശിക്ഷിച്ചില്ലെങ്കിലും ഒന്നുമില്ല( സൂര്യനെല്ലിക്കേസിലെ പ്രതികളെ വെറുതെ വിട്ടത്‌ അനുസ്‌മരണീയം), പക്ഷേ നിയമ സഭയിലെ അടി കാണണം, പറ്റുമെങ്കില്‍ ദിവസവും ഒരു സ്‌ത്രീപീഡനവും. ഇത്‌ ഒരു തലവിധിയാണ്‌, നമ്മുടെ മാധ്യമങ്ങളെ ഇത്തരമൊരു നിലവാരത്തകര്‍ച്ചയിലേയ്‌ക്കു കൊണ്ടു പോകുന്നത്‌, അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്‌, അക്രമങ്ങളേയും മറ്റും പ്രോത്സാഹിപ്പിക്കുന്നത്‌ വായനക്കാര്‍ തന്നെയല്ലേ...

കുറച്ചു നാള്‍ മുന്‍പ്‌ തുടര്‍ച്ചയായി ഹര്‍ത്താല്‍ നടന്നിരുന്ന സമയത്ത്‌ അതിനെതിരെ ഒരു ഹര്‍ജി കൊടുക്കാന്‍ കുറച്ച്‌ കൂട്ടുകാര്‍ തീരുമാനിക്കുന്നു, ഒരു സ്വകാര്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്‌റ്റിട്ടു, താല്‍പ്പര്യമുള്ളവര്‍ അഭിപ്രായം അറിയിക്കുക, വന്ന നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ വളരെ വ്യക്‌തമായ മുഖമായിരുന്നു.ഏതാണ്ട്‌, തൊണ്ണൂറു ശതമാനം ആള്‍ക്കാരും ഹര്‍ത്താല്‍ വേണം എന്ന ആവശ്യമുള്ളവര്‍, ഇടയ്‌ക്ക് വീണു കിട്ടുന്ന അവധി ഒഴിവാക്കാന്‍ പറ്റില്ല എന്നു പറഞ്ഞവര്‍, തലേന്നു തന്നെ ബിവറേജസില്‍ പോയി 'സാധനം' വാങ്ങണം എന്നു പറഞ്ഞവര്‍, എന്തായാലും ഹര്‍ജി അവിടെ ഉപേക്ഷിച്ചു.

അപ്പോള്‍ മാറേണ്ടത്‌ മാധ്യമങ്ങളോ അതോ വായനക്കാരുടെ കാഴ്‌ച്ചപ്പാടുകളോ,?

പക്ഷേ ഒരു പരിധിവരെ ഈ കാഴ്‌ച്ചപ്പാടുകളെ മാറ്റിയെടുക്കാന്‍ വളരെ ശക്‌തിയുള്ള വാക്കുകള്‍ക്ക്‌ കഴിയും എന്ന്‌ പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്‌. വിപ്ലവങ്ങള്‍ പലതും ഉണ്ടായതും അങ്ങനെയാണല്ലോ. നമ്മുടെ വായനാ സംസ്‌കാരം ഒരു പോസിറ്റീവ്‌ രീതിയിലേയ്‌ക്ക് കൊണ്ടു വരേണ്ടതുണ്ട്‌. ഏതോ ഒരു പ്രധാന സംഭവം നടന്ന ദിവസം, അവിടുത്തെ ഒരു കര്‍ഷകന്‍ ലഭിച്ച നേട്ടത്തെ പ്രധാന വാര്‍ത്തയാക്കിയ പത്ര ധൈര്യത്തെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌, സംഭവം ഓര്‍മ്മയിലില്ല. പക്ഷേ ഇത്തരം ഉദാഹരണങ്ങള്‍ നമുക്ക്‌ മുന്നിലുണ്ടെന്ന്‌ ഈ വാര്‍ത്ത തെളിയിക്കുന്നു. അപ്പോള്‍ നമുക്കും എന്തു കൊണ്ട്‌ ഈ വഴിയില്‍ മുന്നോട്ട്‌ നടന്ന്‌ നോക്കിക്കൂട... ഒപ്പം വായനക്കാരന്റെ കാഴ്‌ച്ചപ്പാടുകളും മാറണം. എങ്കിലേ ഇനിയിവിടെ നന്‍മ വിതയ്‌ക്കാന്‍ കഴിയൂ, വിതച്ചതല്ലേ കൊയ്യാന്‍ കഴിയൂ...

തെയ്യം


ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക. തോറ്റം എന്നാൽ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു. ഒരു തികഞ്ഞ അനുഷ്ഠാനകലയിൽ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കർമ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌. തെയ്യത്തിനു സമാനമായി ദക്ഷിണകേരളത്തിലുള്ള അനുഷ്ഠാനകലയാണു പടയണി.
ഐതിഹ്യം ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാ‍രാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല നട്ടത്തിറ ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം. [തിരുത്തുക] വെള്ളാട്ടം പ്രധാന ലേഖനം: വെള്ളാട്ടം വെള്ളാട്ടം തെയ്യം നടത്തുന്നതിന്റെ മുന്നോടിയായാണ്‌ വെള്ളാട്ടം നടത്തിവരുന്നത്‌. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്. [തിരുത്തുക] തോറ്റം പാട്ട് തോറ്റം പാട്ട് തെയ്യത്തിന്റെ ചരിത്രം, അമാനുഷിക ശക്തികൾ എന്നിവ വർണ്ണിക്കുന്ന സ്തോത്രങ്ങളാണിവ. മുഖമെഴുത്ത്‌ നടത്തുമ്പോളും ചമയങ്ങൾ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു. കലശം ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌. മീത്ത്‌ ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “മീത്ത്‌“ എന്നു വിളിക്കുന്നു. ആയുധങ്ങൾ തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. വേഷവിശേഷം തെയ്യം കെട്ടിത്തുടങ്ങുന്നു ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക. തോറ്റം എന്നാൽ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു. ഒരു തികഞ്ഞ അനുഷ്ഠാനകലയിൽ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കർമ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌. തെയ്യത്തിനു സമാനമായി ദക്ഷിണകേരളത്തിലുള്ള അനുഷ്ഠാനകലയാണു പടയണി.
ഐതിഹ്യം ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാ‍രാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല നട്ടത്തിറ ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം. [തിരുത്തുക] വെള്ളാട്ടം പ്രധാന ലേഖനം: വെള്ളാട്ടം വെള്ളാട്ടം തെയ്യം നടത്തുന്നതിന്റെ മുന്നോടിയായാണ്‌ വെള്ളാട്ടം നടത്തിവരുന്നത്‌. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്. [തിരുത്തുക] തോറ്റം പാട്ട് തോറ്റം പാട്ട് തെയ്യത്തിന്റെ ചരിത്രം, അമാനുഷിക ശക്തികൾ എന്നിവ വർണ്ണിക്കുന്ന സ്തോത്രങ്ങളാണിവ. മുഖമെഴുത്ത്‌ നടത്തുമ്പോളും ചമയങ്ങൾ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു. കലശം ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌. മീത്ത്‌ ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “മീത്ത്‌“ എന്നു വിളിക്കുന്നു. ആയുധങ്ങൾ തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. വേഷവിശേഷം തെയ്യം കെട്ടിത്തുടങ്ങുന്നു ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു. അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. . മുഖത്തെഴുത്ത് മുഖത്തെഴുത്ത് ആരംഭം വേറെ വേറെ തെയ്യങ്ങൾക്ക് വേറെ വേറെ മുഖത്തെഴുത്താണ്. അമ്മതെയ്യങ്ങൾക്ക് വെളുത്ത നിറവും രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുട്ങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്ട്ഠുന്നത്. വിഷ്ണുമൂർത്തി തെയ്യം ഓരോ തെയ്യത്തിനും വെവ്വേറെ മുഖത്തെഴുത്തുകളുണ്ട്. വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിനു് ‘’‘ മുച്ചുരുൾ ‘’‘ എന്നും ‘’‘കോഴിപ്പൂ’‘’ എന്നും പേരുണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് ‘’‘കുട്ടിശ്ശംഖു്’‘’ . മുടി ചില തെയ്യങ്ങൾ 'മുടി' അണിയുന്നതായി കാണപ്പെടുന്നു. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുദങുന്നതിനു പരയും സാമൂഹിക പ്രാധാന്യം ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ ‍തെയ്യവും തെളിയിക്കുന്നതു മറ്റൊന്നല്ല.തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു. അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. . മുഖത്തെഴുത്ത് മുഖത്തെഴുത്ത് ആരംഭം വേറെ വേറെ തെയ്യങ്ങൾക്ക് വേറെ വേറെ മുഖത്തെഴുത്താണ്. അമ്മതെയ്യങ്ങൾക്ക് വെളുത്ത നിറവും രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുട്ങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്ട്ഠുന്നത്. വിഷ്ണുമൂർത്തി തെയ്യം ഓരോ തെയ്യത്തിനും വെവ്വേറെ മുഖത്തെഴുത്തുകളുണ്ട്. വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിനു് ‘’‘ മുച്ചുരുൾ ‘’‘ എന്നും ‘’‘കോഴിപ്പൂ’‘’ എന്നും പേരുണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് ‘’‘കുട്ടിശ്ശംഖു്’‘’ . മുടി ചില തെയ്യങ്ങൾ 'മുടി' അണിയുന്നതായി കാണപ്പെടുന്നു. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുദങുന്നതിനു പരയും സാമൂഹിക പ്രാധാന്യം ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ ‍തെയ്യവും തെളിയിക്കുന്നതു മറ്റൊന്നല്ല.ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക. തോറ്റം എന്നാൽ സ്തോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു. ഒരു തികഞ്ഞ അനുഷ്ഠാനകലയിൽ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കർമ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌. തെയ്യത്തിനു സമാനമായി ദക്ഷിണകേരളത്തിലുള്ള അനുഷ്ഠാനകലയാണു പടയണി.ഐതിഹ്യം ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാ‍രാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല നട്ടത്തിറ ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം. [തിരുത്തുക] വെള്ളാട്ടം പ്രധാന ലേഖനം: വെള്ളാട്ടം വെള്ളാട്ടം തെയ്യം നടത്തുന്നതിന്റെ മുന്നോടിയായാണ്‌ വെള്ളാട്ടം നടത്തിവരുന്നത്‌. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്. [തിരുത്തുക] തോറ്റം പാട്ട് തോറ്റം പാട്ട് തെയ്യത്തിന്റെ ചരിത്രം, അമാനുഷിക ശക്തികൾ എന്നിവ വർണ്ണിക്കുന്ന സ്തോത്രങ്ങളാണിവ. മുഖമെഴുത്ത്‌ നടത്തുമ്പോളും ചമയങ്ങൾ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു. കലശം ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌. മീത്ത്‌ ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “മീത്ത്‌“ എന്നു വിളിക്കുന്നു. ആയുധങ്ങൾ തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. വേഷവിശേഷം തെയ്യം കെട്ടിത്തുടങ്ങുന്നു ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു. അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. . മുഖത്തെഴുത്ത് മുഖത്തെഴുത്ത് ആരംഭം വേറെ വേറെ തെയ്യങ്ങൾക്ക് വേറെ വേറെ മുഖത്തെഴുത്താണ്. അമ്മതെയ്യങ്ങൾക്ക് വെളുത്ത നിറവും രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളി
ച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുട്ങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്ട്ഠുന്നത്. വിഷ്ണുമൂർത്തി തെയ്യം ഓരോ തെയ്യത്തിനും വെവ്വേറെ മുഖത്തെഴുത്തുകളുണ്ട്. വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിനു് ‘’‘ മുച്ചുരുൾ ‘’‘ എന്നും ‘’‘കോഴിപ്പൂ’‘’ എന്നും പേരുണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് ‘’‘കുട്ടിശ്ശംഖു്’‘’ . മുടി ചില തെയ്യങ്ങൾ 'മുടി' അണിയുന്നതായി കാണപ്പെടുന്നു. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുദങുന്നതിനു പരയും സാമൂഹിക പ്രാധാന്യം ഒരു തികഞ്ഞ ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ ‍തെയ്യവും തെളിയിക്കുന്നതു മറ്റൊന്നല്ല.