വ്യാഴാഴ്‌ച, ഡിസംബർ 29, 2011

നുറുങ്ങുകള്‍                        അരകല്ലിന്‍മേല്‍ 

                അരഞ്ഞരഞ്ഞെപ്പൊഴോ-

                 തീര്‍ന്നുപോയിയമ്മ 

                 *****************************
                       


                 ആറടിമണ്ണുപോലും-

                കൈവിട്ടുപോയപ്പോള്‍

             ഞാന്‍ മാറ്റപ്പെടുകയായിരുന്നു
                പുറംപോക്കിലേക്ക്

              ******************************************
                   


                        കണ്ണട               കണ്ണീലെ കാപട്യം മറക്കാന്‍ -
               ഞാന്‍ കണ്ടെത്തിയ കവചം 

                 *********************************                 ഉയരുന്നമുഷ്ടിയില്‍

              വിരിയുന്നതെപ്പോഴും ഒരു

                പുതിയ ലോകമാണ്...

പ്രണയാഘാതം           ചുണ്ടില്‍ കോര്‍ത്ത് നീ-

                                   കവിളിലൂടെയ്ത പ്രണയം-

                                   ഹൃദയത്തില്‍ കൊണ്ടെന്‍.

                                    മിടിപ്പു നിലച്ചു പോയ്‌...
                                        പ്രണയാഘാതം...!

ഞായറാഴ്‌ച, ഡിസംബർ 18, 2011

ഒരു ജനകീയ വിപ്ലവം തുറന്നിട്ട വഴികള്‍

മുല്ലപ്പെരിയാര്പ്രശ്നം അണക്കെട്ടിലെ വെള്ളം പോലെ തന്നെ കൂടി വരുകയാണ്. മാദ്ധ്യമങ്ങള്ഉള്പ്പെടെ പടച്ചു വിടുന്ന ദുരന്ത ചിത്രം പൊതുജനങ്ങള്ക്ക് ഏറെക്കുറേ മടുത്തിരിക്കുന്നു, പലരുടേയും സംഭാഷണം ഇപ്പോള്ഇങ്ങനെ, "പൊട്ടിയാല്അങ്ങ് പൊട്ടട്ടെ... ഒരുമിച്ച് മരിക്കാല്ലോ..." വരാന്പോകുന വലിയൊരു ദുരന്തത്തെ നേരിടാന്തയ്യാറാണ്, അണക്കെട്ടുമായി അടുപ്പമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍.ഒരു തരം നിസ്സയഹാവസ്ഥയില്ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ്, അതും ഡാമിനടുത്ത സ്ഥലങ്ങളിലെ കുട്ടികള്പോലും ഉറങ്ങാനാകാതെ അപകടം പ്രതീക്ഷിച്ചിരിപ്പാണെന്നു പറഞ്ഞാല്‍ , അവസ്ഥകള്പ്രവചനാതീതം. 

സോഷ്യല്മീഡിയ തുടങ്ങി വച്ച ഒരു വിപ്ലവമാണിതെനു പറയാതെ വയ്യ. ബ്ലോഗു വഴിയും ഓര്ക്കുട്ട് വഴിയും വളരെ മുന്പേ തന്നെ പ്ര്ശനം ചര്ച്ചാ വിഷയമായിരുന്നു, അണക്കെട്ട് പുനര്നിര്മ്മിക്കുന്നതിനു വേണ്ടി പല ബ്ലോഗുകളിലും ബാഡ്ജ് ഉള്പ്പെടെ പലതും സ്ഥാപിച്ചിരുന്നു, പക്ഷേ ഈയടുത്തിടെ തുടര്ച്ചയായി ഉണ്ടായ ഭൂചലനങ്ങളോടെയാണ്, വിഷയം ഇത്ര തീവ്രമായത്. സംഭവം സോഷ്യല്മീഡിയയില്കത്തിപ്പടര്ന്നു, പ്രത്യേകിച്ച് നവതരംഗമായ ഫെയ്സ്ബുക്കില്‍. മുല്ലപ്പെരിയാറിനായി നിരവധി പേജുകളും പോസ്റ്റ്കളും ക്രിയേറ്റു ചെയ്യപ്പെട്ടു. മലയാളനാട്ടില്മാത്രമല്ല, അറബി നാടുകളില്ജോലി ചെയ്യുന്ന പ്രവാസികള്പോലും വിഷയത്തില്ശക്തമായി പ്രതികരിച്ചു തുടങ്ങിയതോടെ അത്ര നാള്അനക്കമില്ലാതിരുന്ന മുഖ്യധാരാ മാദ്ധ്യമങ്ങള്പലതും ഒളിച്ചും പാത്തും വിഷയത്തെ പഠിക്കാന്തുടങ്ങി. ഓരോ ദിവസത്തേയും മുന്നേറ്റങ്ങള്പത്രത്താളുകളില്ഇടം പിടിയ്ക്കാന്തുടങ്ങി. മാദ്ധ്യമങ്ങള്ഏറ്റെടുത്തതോടെ മുല്ലപ്പെരിയാര്ജനകീയ പ്രശ്നം എന്ന നിലയില്നിന്ന് രാഷ്ട്രീയ പ്രശ്നം എന്ന നിലയിലെത്താന്പിന്നെ അധികം വൈകിയില്ല. ഇപ്പോള്എന്തൊക്കെയാണ്, ഇല്ലാത്തത്, മന്ത്രിമാരുടെ ഉപവാസം, മനുഷ്യ ചങ്ങല, ധര്, നമ്മുടെ നേതാക്കന്മാര്ക്ക് ഇത്ര ആര്ജ്ജവമുണ്ടെന്ന് ഇപ്പൊഴല്ലേ മനസ്സിലായത്. പക്ഷേ മുതിര്ന്ന നേതാക്കന്മാരുടെ വാര്ത്തകല്റിപ്പോര്ട്ടു ചെയ്യുമ്പോള്മാദ്ധ്യമങ്ങള്മനപ്പൂര്വ്വം മറന്ന ചില കാഴ്ച്ചകളുണ്ട്. വര്ഷങ്ങളായി മുല്ലപ്പെരിയാര്ഭാഗത്ത് ചപ്പാത്തില്ഉപവാസമനുഷ്ടിച്ചിരുന്ന സാധാരണക്കാരെ, ഇപ്പോള് പ്രശനം രൂക്ഷമായതിനു ശേഷം പലയിടങ്ങളിലായി "ജീവന്സംരക്ഷിക്കുക" എന്ന മുദ്രാവാക്യത്തോടെ ദിവസങ്ങളായി നിരാഹാരമിരിക്കുന്ന സന്ന്ദ്ധ പ്രവര്ത്തകരെ. 

അവരൊന്നും തങ്ങളുടെ മുഖം പത്രത്താളുകളില്അച്ചടിച്ചു വരണം എന്ന മനോഭാവത്തോടെ അല്ല നിരാഹാരമിരിക്കുന്നത്, മറിച്ച് പ്രശ്നത്തിന്, സുരക്ഷിതമായൊരു പരിഹാരം ഉടനടി വേണം എന്ന അഭ്യര്ത്ഥനയുമായാണ്. അവരുടെ നിരാഹാരം, രാവിലെ 11 മണി മുതല്വൈകുന്നേരം 5 മണി വരെ "ഉപവാസ"മിരിക്കുന്ന നേതാക്കളുടെ സമരമല്ല. മറിച്ച് അനേകായിരങ്ങളുടെ ജീവനു മുറവിളി കൂട്ടുന്നവരുടെ പ്രതിനിധികളായാണ്. സോഷ്യല്മീഡിയയില്ഇപ്പോള്പ്രതിഷേധാഗ്നി കെട്ടുകൊണ്ടിരിക്കുന്നു, അതിനു കാരണമുണ്ട്, ആരോടാണ്, തങ്ങളുടെ പരാതി പറയേണ്ടത്? ആരോടാണ്, തങ്ങളുടെ ജീവന്, സുരക്ഷ വേണമെന്നു പറയേണ്ടത്? ആര്ക്കുമറിയില്ല, കേരള സര്ക്കാരിന്റെ നിസ്സഹകരണാവസ്ഥ മുല്ലപ്പെരിയാര്വിഷയത്തില്അഡ്വക്കേറ്റ് ജനറലിന്റെ വാക്കുകളിലൂടെ നാം കേട്ടു. പിന്നീട് വാക്കുകള്അദ്ദേഹം തിരുത്താന്തയ്യാറാകാതിരുന്നതും, അദ്ദേഹത്തിനെതിരേ പ്രതിഷേധം ഇരമ്പിയിട്ടും ആക്ഷന്എടുക്കാതിരുന്നതും നിസ്സഹകരണാവസ്ഥയ്ക്ക് അടിവരയിടുന്നു. ഇനി ആരാണ്, എന്താണ്, പ്രശ്നങ്ങള്ക്ക് ഒരു പോംവഴി? തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അണുകിട മാറ്റമില്ലാതെ പഴയ നിലപാട് ആവര്ത്തിക്കുന്നു, അണക്കെട്ട് ഇപ്പോഴും പൂര് സുരക്ഷിതം, കേരളമുണ്ടാക്കുന്ന ഭീതിജനകമായ , അസത്യവാക്കുകള്ക്ക് തടയണ കെട്ടണമെന്ന് ജയലളിത സുപ്രീം കോടതിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തുകളയയ്ക്കുകയും ചെയ്തു. സംഭവം അവിടെയെങ്ങും നില്ക്കുന്നില്ല, തമിഴ്നാട്ടില്അതിര്ത്തി പ്രദേശങ്ങളില്ജീവിക്കുന്ന മലയാളികള്കടുത്ത പ്രശ്നങ്ങളിലാണ്. പലര്ക്കും സ്വത്തും ജീവിതവും നഷ്ടപ്പെടുന്നു. ഇതൊരു വൈറസാണ്, പ്രത്യേകിച്ച് വികാരപരമായി കാര്യങ്ങളെ സമീപിക്കുന്ന തമിഴ്നാട്ടുകാര്ക്ക് ഇങ്ങനെയൊക്കെ പ്രതികരിക്കാനേ അറിയൂ, അതിനു പകരം കേരളത്തിലും അവര്ക്കു നേരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്ഉണ്ടാകുന്നുണ്ട്, ഇതാണോ പ്രതിഷേധിക്കാനുള്ല നമ്മുടെ മാര്ഗ്ഗം? അയല്വാസിയെ ഒറ്റവെട്ടിനു കൊന്നാല്നമ്മുടെ പ്രശങ്ങള്എല്ലാം തീരുമോ? 

കാവേരി പ്രശ്നത്തില്തമിഴ്നാട്-കര്ണാടക കലാപം ഉണ്ടായപ്പോള്വളരെ ആര്ജ്ജവത്തോടെ കാര്യത്തെ സമീപിച്ച് ഇരു സംസ്ഥാനങ്ങളേയും രമ്യതയിലാക്കിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്ബിഹാരി വാജ്പേയിയാണ്. അദ്ദേഹത്തിന്റെ പകുതി തന്റേടം കാട്ടാനുള്ള ധൈര്യം ഇപ്പോഴത്തെ പ്രധാനമന്ത്രിയ്ക്കുണ്ടെങ്കില്വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ഒരു വിഷയം തന്നെയാണിതും. അതുണ്ടാകാത്ത കാലത്തോളം തമിഴ്നാട്-കേരള അതിര്ത്തി ഗ്രാമങ്ങള്ദുരന്ത ചിത്രങ്ങളാകും, ഒരുപക്ഷേ അണക്കെട്ട് പൊട്ടിയാല്ഉണ്ടാകാവുന്നതിലധികം പ്രശനങ്ങള്ആകും ഇനി നമ്മളെ കാത്തിരിക്കുന്നത്. അത്തരമൊരു അവസ്ഥയിലേയ്ക്ക് രണ്ടു സംസ്ഥാനങ്ങളും എത്തിപ്പെട്ടാല്അതിന്റെ കാരണക്കാര്ആരെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. 

ഭൌമശാസ്ത്രജ്ഞര്ഡാമിന്റെ അപകടവശത്തെ പറ്റി പറഞ്ഞു കഴിഞ്ഞു, പരിഹാരമാണ്, ഇനി വേണ്ടത്. അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചിരുന്നിട്ട് സമയം കളയാമെന്നല്ലാതെ കേന്ദ്ര സര്ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്പതിയണം. ഒരു വിദഗ്ദ്ധ സമിതിയെ വിട്ട് അണക്കെട്ടിന്റെ യഥാര്ത്ഥ അവസ്ഥ മനസ്സിലാക്കാന്ഇനി കേന്ദ്രസര്ക്കാര്വിചാരിച്ചാലേ നടക്കൂ. സോഷ്യല്മീഡിയ ഉണ്ടാക്കിയ മുന്നേറ്റം ഒരു തുടക്കമാണ്, പലതും നമ്മള്ഒരുമിച്ച് നിന്നാല്നടക്കും എന്ന് സമൂഹം മനസ്സിലാക്കിയ വേദി. ഇത്ര ശക്തിയായ ഒരു പ്രക്ഷോഭം ഇവിടെ നടക്കുന്നുണ്ടെങ്കില്അതിന്റെ തുടക്കമിട്ട ഒരു സമൂഹത്തിന്, ഇനിയും എന്തൊക്കെ ചെയ്തു കൂടാ... 

മലയാളിയുടെ ദുരന്തങ്ങളെ ശ്രദ്ധിക്കാത്ത തമിഴ്നാട് സര്ക്കാരിന്റെ രാഷ്ട്രീയ കളികള്നമുക്ക് മറക്കാം, മുല്ലപ്പെരിയാര്വിഷയം കേന്ദ്ര സര്ക്കാരിനടുത്തെത്തിക്കുകയാണ്, ഇനി വേണ്ടത്. മരവിച്ചിരിക്കാനല്ല സമയം, ഒരു ആഭ്യന്തര കലാപം ഇരുകൂട്ടര്ക്കും വരുത്തി വയ്ക്കുന്ന നാശത്തിന്, നാം ഒരിക്കലും കാരണമായിരുന്നുകൂട.. ഉണരുക.... ഒരുമിച്ച് മുന്നേറുക...