ശനിയാഴ്‌ച, ജൂലൈ 09, 2011

വാധ്ക്യം



ഈ ഊന്ന് വടിയാണ്-
എന്റെ കൂട്ട്............
യൌവനതിളപ്പില്‍ ഞാന്‍..
അഹങ്കരിച്ചിരുന്നു...
മൂന്ന് ആണ്‍മക്കള്‍
നീ ഭാഗ്യവാനാണ്..
കൂട്ടുകാരും ബന്ധുക്കളും...
അസൂയപ്പെട്ടിരുന്നു.........
പ്രിയതമയോട് പറഞ്ഞിരുന്നു..
നാം എത്ര ഭാഗ്യവാന്മാരാണ്..
മുതിര്‍ന്നപ്പോള്‍ ജോലിക്കായവര്‍
സായിപ്പിന്റെ നാട്ടില്‍ കുടിയേറി....
ഇപ്പോ, എനിക്കു കൂട്ട്..
ഈ ഊന്ന് വടിയും.
മക്കള്‍ സമ്മാനിച്ച ഹോംനേഴ്സുംമാത്രം...
പ്രിയതമ വിട്ടുപിരിഞപ്പോള്‍...
ഞാന്‍ ഇരുട്ടിലായി.........
ഇടക്കെപ്പൊഴോ മുത്തച്ഛാ-
വിളിക്കേള്‍ക്കാന്‍ കൊതിച്ചിരുന്നു.
ഈ മരണകിടക്കയില്‍ ...
കൂരിരുട്ടില്‍ എന്നെ ..
തലോടാന്‍,സ്നേഹിക്കാന്‍..
ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍...
ഞാന്‍ കാത്തിരിക്കുന്നത്,
മരണത്തെയാണ്...
പാതിരാവിലെ നടുക്കുന്ന..
നിശബ്ദധയില്‍ ഞാന്‍ കാതോര്‍ക്കുന്നത്..
മരണത്തിന്റെ വിളിയാണ്.........
മരണവും കൈവിട്ട ഈ ജീവിതം..
എന്തുചെയ്യാണം..
ദൈവമേ.. നീ ഇനിയും..
ഒരനാഥനെയും സ്രുഷ്ടിക്കരുത്...
അവരുടെ കണ്ണീര്‍ വീഴ്ത്തരുതീ....
ഭൂമിയില്‍....................

11 അഭിപ്രായങ്ങൾ:

  1. നല്ല വരികള്‍
    കൂടുതല്‍ എഴുതുക
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അനാഥരാണു സത്യത്തില്‍ ഭാഗ്യം ചെയ്തവര്‍.നൂറുകണക്കിനു ബന്ധുജനങ്ങളും മക്കളും മരുമക്കളും ഒക്കെയുണ്ടായിട്ട് വല്ലായ്മക്കാലത്ത് ആരും തിരിഞ്ഞുനോക്കാനില്ലാതെ സങ്കടപ്പെട്ട് നീറി നീറി മരിക്കണ്ടല്ലോ...

    വേര്‍ഡ് വെരിഫിക്കേഷന്‍ എന്ന മാരണം ഒഴിവാക്കുമെങ്കില്‍ നന്നായിരിക്കും...

    മറുപടിഇല്ലാതാക്കൂ
  3. ഓരോ സ്വാര്‍ത്ഥതയും ഓരോ അനാഥനെ ശ്രിഷ്ട്ടിക്കുന്നു നല്ല ആശയം

    മറുപടിഇല്ലാതാക്കൂ
  4. വാര്‍ദ്ക്യവും ഒറ്റപ്പെടലും അതൊരു വല്ലാത്ത.ആരും ആഗ്രഹിക്കാന്‍ ഇഷ്ട്ടപെടാത്ത ഒന്നാണ്:കാട്ടാക്കട പറഞ്ഞപോലെ നാടുഓടുമ്പോള്‍ നടുവേ ഓടുക"

    മറുപടിഇല്ലാതാക്കൂ
  5. വാര്‍ദ്ക്യവും ഒറ്റപ്പെടലും അതൊരു വല്ലാത്ത.ആരും ആഗ്രഹിക്കാന്‍ ഇഷ്ട്ടപെടാത്ത ഒന്നാണ്:കാട്ടാക്കട പറഞ്ഞപോലെ നാടുഓടുമ്പോള്‍ നടുവേ ഓടുക"

    മറുപടിഇല്ലാതാക്കൂ
  6. വീണ്ടും എഴുതുക...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. വീണ്ടും എഴുതുക,, ആശംസകള്‍. remove word verification on comments

    മറുപടിഇല്ലാതാക്കൂ
  8. ചെറുപ്പത്തിലെ ഒറ്റപ്പെടല്‍ ഒരാളെ മൌനിയും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒരാളെ വാചാലനും ആക്കും

    മറുപടിഇല്ലാതാക്കൂ
  9. അനാഥരെ സൃഷ്ടിക്കുന്നത് ദൈവം അല്ലെന്നാണ് എന്റെ അഭിപ്രായം ... നമ്മളെ പോലെ ഉള്ള കുറെ ആളുകളുടെ സൃഷ്ടിയാണ് അവര്‍ ...

    മറുപടിഇല്ലാതാക്കൂ