കവിതകള്‍

ഇരകള്‍

ചിതറിത്തെറിക്കുന്നെന്‍
കവിതകള്‍-
ചോരയും മാംസാവുമായി...
അടിതെറ്റിവീണ-
വഴിയാത്രികന്റെ തലയില്‍
കയറിയിറങ്ങി.......
പാഞ്ഞുപോകുന്നു..
വണ്ടിച്ചക്രങ്ങള്‍...
ചിതറിയ-
ചോരയും,മാംസവും..
ക്യാമറയിലാക്കുന്നു..
ആത്മാവിലിരുട്ടു-
മൂടിയ മനുഷ്യജന്മങ്ങള്‍...
തെരുവുനായ്ക്കള്‍..
പച്ചമാംസം കടിച്ചെടുത്ത്-
ചോരനക്കിയോടുന്നു..
മനുഷ്യനും നായ്ക്കളും..
ഒരുപോലെയാകുന്നു...
മ്രുതിയിലേക്ക്-
തുറന്ന കണ്ണുകളില്‍-
നോക്കി ചിരിയൊതുക്കുന്നു-
പൊയ്മുഖങ്ങള്‍...
ഇരുളിലൊരു -
മലിന വാഹനം..
കിതച്ചെത്തി-
വൈദ്യുതിയില്‍ കത്തിച്ച്-
ചാരമാക്കുന്നു....
ഒടുവില്‍
വെണ്‍ചുവരില്‍-
നാലു ചട്ടയ്ക്കുള്ളില്‍-
അടച്ചുവെക്കുന്നു-
ഓര്‍മ്മകള്‍....
പിന്നെ മാറാലകെട്ടി-
ഇരപിടിക്കാന്‍ -
കാത്തിരുന്ന ചിലന്തിയുടെ്‌
നിഴലാകുന്നു...
കൈയിലെ ക്യമറയുമായി...
നിങ്ങളും അടുത്ത-
ഇരയെ തേടി നടക്കുക...