വെള്ളിയാഴ്‌ച, ജൂലൈ 01, 2011

ഗന്ധം



മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്‍മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും

6 അഭിപ്രായങ്ങൾ:

  1. :-) ഇഷ്ടായി..

    ഓഫ്:word verification വേണോ?

    മറുപടിഇല്ലാതാക്കൂ
  2. മണവും മനുഷ്യനും
    രണ്ടുതരമുണ്ട്..........
    നല്ലതും,ചീത്തയും.

    ഈ മൂന്ന് വരികൾ മാത്രമായിരുന്നെങ്കിൽ കവിത അത്യധ്ഇകം ശക്തമായിരുന്നേനെ.... :)

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ഗന്ധങ്ങള്‍ ,ഇങ്ങനെയും ?ഭാവുകങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  4. ആദ്യത്തെ മൂന്നു വരി അതിലുണ്ട് കവിത.
    തുടര്‍ന്നും എഴുതുക, ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ