ചൊവ്വാഴ്ച, ജൂൺ 07, 2011

ചിതറിയ മനസ്സ്........
മാനസികരോഗാശുപത്രിയില്‍ -
നാം കണ്ടതൊരച്ഛനെയാണ്.
ഒരു പെണ്‍കുട്ടിയുടെ അച്ഛനായത്-
അയാള്‍ ചെയ്ത തെറ്റ്..
സ്വപ്നങളുടെ ചില്ലുകൂട്ടിലിരുത്തി
അവളെ വളര്‍ത്തി........
നഗരത്തിലെ കലാലയത്തില്‍-
അവള്‍ പാറിനടന്നു.
അവിടെയവള്‍ക്കൊരു ചങാതിയെ കിട്ടി
ചങാത്തം പ്രണയമായി.
പാര്‍ക്കുകള്‍ ഇടവഴികളും
അവരുടേതായി..
കാമുകന്റെ മൊബൈല്‍ ക്യമറ
കണ്ണടച്ചവളുടെ ശരീരം.
മെമ്മറിയിലാക്കി..
ഒടുക്കം ലോഡ്ജ്മുറിയിലേക്കു
ക്യാമറ കണ്ണുകള്‍ തുറന്നിരുന്നു
പിന്നീട് പലര്‍ക്ക്,പലയിടത്ത്......
പത്രങള്‍ക്കു തുടര്‍ക്കഥ.............
പിതാവിന്‍ ഭ്രാന്താലയം

6 അഭിപ്രായങ്ങൾ:

 1. എന്തു ചെയ്യും ഇനിയും വരാന്‍ ഇരുക്കുന്നു കുറേ ക്ലിപ്പുകള്‍, ആര്‍കും ഇന്ന് ഒന്നും മനസ്സിലാക്കാന്‍ സമയമില്ല

  മറുപടിഇല്ലാതാക്കൂ
 2. ഹാ കഷ്ടം! ഹതഭാഗ്യനായ അഛൻ..മകളും..

  മറുപടിഇല്ലാതാക്കൂ
 3. ഹാ കഷ്ടം! ഹതഭാഗ്യനായ അഛൻ..മകളും..

  മറുപടിഇല്ലാതാക്കൂ
 4. നഷ്ടങ്ങളുടെ കണക്കുകള്‍
  നന്നായി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഇങ്ങിനെ കുറെ അച്ചന്മാര്‍ .... ഇതുപോലെ കുറെ പെണ്മക്കള്‍ ... ഇതൊക്കെയാണ് ഇന്നിന്റെ സമ്പാദ്യം ............ ഓര്‍ത്തു വിലപിക്കാം

  മറുപടിഇല്ലാതാക്കൂ