തിങ്കളാഴ്‌ച, ജൂലൈ 25, 2011

പ്രണയം


പുല്‍ത്തണ്ടില്‍ തങ്ങിയ..
മഴത്തുള്ളി പറഞ്ഞത്...
പ്രണയത്തെക്കുറിച്ചായിരുന്നു...
യൌവനത്തില്‍ എന്റെ ഹ്രദയത്തെ..
നെരിപ്പോടാക്കി നീ-
ഊതിക്കത്തിച്ച നിന്റെ-
പ്രണയത്തെക്കുറിച്ച്…..
ജീവിതയാത്രയില്‍ നീ-
പ്രണയത്തെ,
പണംകൊണ്ടളന്നപ്പോള്‍-
ഞാന്‍ സഹോദരിയായി...
നീ എന്റെ ഹ്രദയത്തില്‍-
കത്തിച്ച കനല്‍കെടുത്താന്‍ ഞാന്‍-
മറ്റൊരു കാമുകനെ തേടി---
പ്രണയം തളിര്‍ത്തപ്പോള്‍..
അവനെന്നെ ക്ഷണിച്ചത്..
കിടപ്പറയിലേക്ക്...
ഞാന്‍ എവിടെയാണ്-
തേടേണ്ടത്………
പരിശുദ്ധ പ്രണയത്തെ..........

1 അഭിപ്രായം:

  1. ആദ്യമായിട്ടാ ഇവിടെ ..........മൊത്തം ഒന്ന് കറങ്ങി നോക്കട്ടെ .............
    കമന്റില്‍ വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്തു കളയൂ .......

    മറുപടിഇല്ലാതാക്കൂ