ശനിയാഴ്‌ച, ജൂൺ 18, 2011

ഡയറി കുറിപ്പുകള്‍
ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു...
ജോലിയും ,കൂലിയും ഇല്ലാത്ത
നേതാവിന്‍റ്റെ കക്ഷത്തെ ഡയറിയിലെന്താണ്..
പിരിച്ചെടുത്ത കാശിന്റെ കണക്കാണോ?
അപരന്‍,അതിനെന്തു കണക്ക്
പട്ടിണിക്കാരുടെ,
തൊഴിലില്ലാത്തവരുടെ പേരുകളായിരിക്കും.
ചുമ്മാ,പട്ടിണിക്കാരില്ലേല്‍
എന്തോന്ന് നേതാവ്...
തൊഴിലില്ലാത്തവരില്ലെങ്കീ
ആരു സമരം ചെയ്യും?
ഉത്തരം കിട്ടാത്ത ചോദ്യമായി
ആ ഡയറി.
പിന്‍ കുറിപ്പ്:-
ജനസേവകനായ നേതാവ്
മകളെ ഡോക്ടറാക്കന്‍-
മുടക്കിയത് ലക്ഷങളാണ്‍ പോലും
എന്‍റ്റെ അന്വേഷണം പൂര്‍ത്തിയായി...
ഡയറിയിലുള്ളത് നേതാവിന്റെ
"കണക്ക്"കൂട്ടലുകളായിരുന്നു..

4 അഭിപ്രായങ്ങൾ:

 1. എല്ലാത്തിലും അഴിമതിയുടെ നിഴല്‍മിഴികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ല പോസ്റ്റ്‌..അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 3. സാധ്യമായത്.
  അതിന്റെ പരമാവധി.

  മറുപടിഇല്ലാതാക്കൂ