വ്യാഴാഴ്‌ച, മേയ് 19, 2011

‘നേർക്കാഴ്ച്ച’

‘നേർക്കാഴ്ച്ച’
അഗാത നീലിമയുടെ
ആഴമേറിയ കടൽ-
കാണുമ്പോൾ,
സ്വപ്നങൾ തീരത്തെക്കടിച്ചു,
ചിലതു ചിന്നിച്ചിതറി,
കടലിന്റെ ആഴത്തിലേയ്ക്കു
താഴ്ന്നു;
കാഴ്ച്ചക്കാരൻ മാത്രമാകുന്ന-
ഞാൻ-
ചേതനയറ്റ ചിപ്പിപെറുക്കി,
എണ്ണിയാലും, എണ്ണിയാലും,
തീരാതത്ര,
ജീവനുള്ള ഒന്നുപോലും-
കണ്ടില്ല!
ദൂരെ അസ്ത്തമയം കാണാം-
അകാലത്തിലേതോ
അസ്ത്തമിച്ച- ആ
പഴയ ജീവന്റെ-
പ്രതിഫലനവും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ