വ്യാഴാഴ്‌ച, മേയ് 19, 2011

വിട പറയുകയാണോ?

ഒരു കിനാവില്‍ നിറഞ്ഞ അപൂര്‍വ യാമങ്ങളുടെ ഒര്മയ്കായി ,
പ്രതിധ്വനികള്‍ നില്യ്കാത്ത തേങ്ങലുകളുടെ സംഗമമായി , ഒരു കൊച്ചു മല്ലികപ്പൂമൊട്ടായി നീയെന്റെ മനസ്സില്‍ പൂത്തു നിറഞ്ഞു .

ഇടറുന്ന ശബ്ദരേഖകള്‍ മാത്രം ബാക്കി വെച്ച് നീ എങ്ങോ പോയി മറഞ്ഞു .എങ്കിലും ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന നിന്റെ കണ്ണുകള്‍ അന്നെന്നോട് ചൊല്ലിയതെന്തായിരുന്നു? ഇരുളടഞ്ഞ പാതയുടെ മധ്യത്തില്‍ മിന്നാമിനനിയായി നീ എങ്ങോട്ടാണ് പോയി മറഞ്ഞത്?

വീണ്ടും ഇരുളിന്റെ കയ്കളില്‍ നീ എന്നെ തനിച്ചാക്കിയില്ലേ?
കാലത്തിന്റെ വ്യസനങ്ങള്ക് പകരം വെക്കാന്‍ എന്താണ് നമുക്കിടയില്‍ ഇന്നുള്ളത്. ഒരു നൂല്‍പാലത്തിന്റെ ഇങ്ങെ കരയില്‍ ഞാനൊറ്റയ്ക് മറുകരയില്‍ നീയും..........കണ്ണുകള്‍ പൂട്ടുമ്പോള്‍ ഓടിവരുന്നു ചിന്തകള്‍,
എന്റെ ദുഖം എനിക്ക് മാത്രം സ്വന്തം . ഇന്ന് നീ എന്നെ പിരിഞ്ഞു പോയി. ഞാന്‍ ഏകനായി! പക്ഷേ നിനക്കുള്ള സ്നേഹം എന്നുള്ളില്‍ ഒരുനുള്ളു പോലും കുറയില്ല. ഓര്‍ക്കുന്നോ നീ ആ നല്ല കാലങ്ങള്‍?

എന്‍ മനം നിന്നില്‍ ചേര്‍ന്ന നാളുകള്‍? മിഴിനീര്തുള്ളിപോലും മണിമുത്തായി
തീര്‍ന്ന സ്നേഹയാമങ്ങള്‍?

ഓര്‍ക്കുന്നു ഞാന്‍ നിന്റെ ആ മധുരം നിറഞ്ഞ വാക്കുകള്‍, കനവുകളൊക്കെയും ചേര്‍ത്ത് വെച്ച് നാം കനകകൊട്ടാരം പണിഞ്ഞു. എന്നാല്‍ ഇന്നു നീ ഒരു വാക്ക് പോലും പറയാതെ എന്നില്‍ നിറമിഴി മാത്രം ബാക്കിയാക്കി മറ്റെങ്ങോ പോയിമറഞ്ഞു. ഇന്നും ഞാന്‍ ഏകനായി..... .... ഏകനായി....മറ്റെന്തിനോ വേണ്ടി ജീവിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ