തിങ്കളാഴ്‌ച, മേയ് 23, 2011

ഓര്‍മ്മയുണ്ടാവണം
അടുപ്പില്‍ തീയൂതി,
തിണര്‍ത്ത കണ്ണുകളില്‍
കണ്ണീരുപ്പിന്റെ ബാക്കിയുന്ണ്ട്...........

യൌവനതീഷ്ണയില്‍ ,
പ്രണയം നടിച്ചെത്തിയ,
കാട്ടാളന്‍ തന്ന ഭീതിയുടെ
കരിനിഴലുണ്ട്.

പ്രണായം നടിച്ചെത്തി..
മാനം കവര്‍ന്ന
നരാധമനറിയില്ല
ആ കണ്ണിലെ ദൈന്യത...

സ്ത്രീ വെറും മാംസമല്ല.
മനുഷ്യനാണതോര്‍ക്കണം
സ്ത്രീ അമ്മയാണ്
നിന്റെ ആദ്യ ദാഹം തീര്‍ത്ത.
പാലാഴിയാണ്............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ