ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

അമ്മ



അമ്മിക്കല്ലിലരയുന്ന-
മുളകിന്റെ മണമാണ്-
അമ്മയ്ക്ക്....
അലക്കുകല്ലിന്റെ-
നെഞ്ചെത്തടിയായ്..
എച്ചില്‍ പാത്രങ്ങളുടെ-
ദുര്‍ഗന്ധമായ്...
ഇഴപൊട്ടിയ-
കയറിന്റെ പിരിച്ചിലായ്...
എണ്ണയിടാത്ത കപ്പിയുടെ-
കരച്ചിലായ്...
എരിഞ്ഞടങ്ങുന്നത്-
ഒരു ജന്മമാണ്...

5 അഭിപ്രായങ്ങൾ:

  1. അത് മാത്രമല്ല സ്നേഹത്തിന്റെ പര്യായമാണ് അമ്മക്ക്.അമ്മ എന്നാല്‍ ഒരിക്കലും നിര്‍വചിക്കാന്‍ പറ്റാത്തഒന്നാണ്.എത്രതന്നെ ഉപമിചാലുംതീരാത്ത ഒന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇതെല്ലാമല്ലേ അമ്മ.... സ്നെഹത്തിന്റെ മൂര്‍ത്തീ ഭാവം....

    മറുപടിഇല്ലാതാക്കൂ
  3. അമ്മയെ കുറിച്ചുള്ള ..ഈ ഈ കവിതയില്‍ ആദ്യത്തെ അഭിപ്രായം ഈ കുഞ്ഞു മയില്‍പീലി യുടെ തന്നെ ആകട്ടെ ....അമ്മയെ കുറിച്ച് എത്ര എഴുതിയാലും തീരില്ല ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  4. ഏറ്റവും വലിയ സത്യമാണ് അമ്മ.. നല്ല ചിന്തകള്‍..

    മറുപടിഇല്ലാതാക്കൂ
  5. അമ്മ യുടെ ഏറ്റവും ഉള്‍ക്രി ഷട്ട ചിത്രം വരികളില്‍ വെക്തം

    മറുപടിഇല്ലാതാക്കൂ