തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

ഇരകള്‍



ചിതറിത്തെറിക്കുന്നെന്‍
കവിതകള്‍-
ചോരയും മാംസാവുമായി...
അടിതെറ്റിവീണ-
വഴിയാത്രികന്റെ തലയില്‍
കയറിയിറങ്ങി.......
പാഞ്ഞുപോകുന്നു..
വണ്ടിച്ചക്രങ്ങള്‍...
ചിതറിയ-
ചോരയും,മാംസവും..
ക്യാമറയിലാക്കുന്നു..
ആത്മാവിലിരുട്ടു-
മൂടിയ മനുഷ്യജന്മങ്ങള്‍...
തെരുവുനായ്ക്കള്‍..
പച്ചമാംസം കടിച്ചെടുത്ത്-
ചോരനക്കിയോടുന്നു..
മനുഷ്യനും നായ്ക്കളും..
ഒരുപോലെയാകുന്നു...
മ്രുതിയിലേക്ക്-
തുറന്ന കണ്ണുകളില്‍-
നോക്കി ചിരിയൊതുക്കുന്നു-
പൊയ്മുഖങ്ങള്‍...
ഇരുളിലൊരു -
മലിന വാഹനം..
കിതച്ചെത്തി-
വൈദ്യുതിയില്‍ കത്തിച്ച്-
ചാരമാക്കുന്നു....
ഒടുവില്‍
വെണ്‍ചുവരില്‍-
നാലു ചട്ടയ്ക്കുള്ളില്‍-
അടച്ചുവെക്കുന്നു-
ഓര്‍മ്മകള്‍....
പിന്നെ മാറാലകെട്ടി-
ഇരപിടിക്കാന്‍ -
കാത്തിരുന്ന ചിലന്തിയുടെ്‌
നിഴലാകുന്നു...
കൈയിലെ ക്യമറയുമായി...
നിങ്ങളും അടുത്ത-
ഇരയെ തേടി നടക്കുക...


4 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ കാലത്തിന്റെ നേര്‍ക്കാഴ്ച... തോക്കുപിടിച്ച തീവ്രവാദിയും കാമറയും മൈക്കും പിടിച്ച മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള അന്തരം കുറഞ്ഞു കൊണ്ടെ ഇരിക്കുന്നു... കാലികമായ കവിത...

    മറുപടിഇല്ലാതാക്കൂ
  2. ഇന്നത്തെ ലോകത്ത് മനുഷ്യത്തം തൊട്ടുതീണ്ടാതവരാന് അധികവും,അപകടത്തില്‍ പെട്ടവരെരക്ഷിക്കുന്നതിനു അവരുടെ ഫോട്ടോ പകര്‍ത്തിആനന്തംകനെത്തുന്നവരാണ് നല്ല പ്രമേയം അഭിനതങ്ങള്‍ ഇനിയുംവരാം
    NB:സമയം കിട്ടുകയാനങ്കില്‍ ഇതിലെയുംഒന്ന് വരണേ:)

    http://rakponnus.blogspot.com/

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യത്തം മരവിച്ച ഒരു ലോകത്താണ് നാമിപ്പോള്‍ .അപകടത്തില്‍പെട്ടവരെ രക്ഷിക്കെന്ദത്തിനുപകരം അവരുടെ ഫോട്ടോ പകര്‍ത്തി ആനന്തംകണ്ടെത്തുന്ന ഒരു സമൂഹം,പ്രമേയം നന്നായി ഇ നിയുംവരാം എ ല്ലാ ഭാവുകങ്ങളും നേരുന്നു
    സമയം കിട്ടുകയാണെങ്കില്‍ ഇതിലെ ഒന്ന് വരണേ:)

    http://rakponnus.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. ഇന്നത്തെ ചിന്ത വിഷയം...

    കൈയിലെ ക്യമറയുമായി...
    നിങ്ങളും അടുത്ത-
    ഇരയെ തേടി നടക്കുക...

    എല്ലാവര്ക്കും ഇരയെയാണ് വേണ്ടത്...സത്യമായാലും അസത്യമായാലും...നല്ലതാണെങ്കിലും ചീതയാനെന്കിലും...


    എഴുതിയ സുഹൃത്തിന് എല്ലാ നന്മകളും...

    മറുപടിഇല്ലാതാക്കൂ