തിങ്കളാഴ്‌ച, ജൂൺ 06, 2011

എന്തിനാണെന്നെ...............

ഹേയ്,നിങളെന്നെ കാണുന്നില്ലെ?
ഞാനിപ്പോള്‍ ആകാശത്തിലെ ഒരു നക്ഷത്രമാണ്..
രണ്ടുദിവസം മുന്‍പ് ഞാനും,
ഭൂമിയില്‍ ജീവിച്ചിരുന്നു
പൂവുകള്‍ പറിച്ചും,
പൂമ്പാറ്റയോട് കിന്നാരം പറഞ്ഞും
ഓടിക്കളിച്ചിരുന്നു..
ഒരു പനിനീര്‍മൊട്ടായിരുന്ന എന്നെ
നിങളിലൊരുവന്‍ ഇതളുകളൊടിച്ച്
മരപ്പൊത്തിലൊളിപ്പിച്ചു.
നിങളെപൊലെ മഴയും,മരങളും,
പൂക്കളും കാണാന്‍ എനിക്കും-
മോഹമുണ്ടായിരുന്നു.
എന്നിട്ടും നിങളെന്നെ.................
ഒരു പനിനീര്‍പൂവായ്
നറുമണം പരത്തി ഒരുപാടുകാലം
ചിത്രശലഭങള്‍ക്ക് കൂട്ടാകേണ്ടയെന്നെ
മൊട്ടായിരിക്കുബഴേ എന്തിനു
പറിച്ചെടുത്തു.................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ