ബുധനാഴ്‌ച, ജൂൺ 08, 2011

വീണപൂവ്മുറ്റത്തെ പനിനീര്‍ചെടിയില്‍ വിരിഞ്ഞ-
ആദ്യത്തെ പൂവ് വാടിവീണിരിക്കുന്നു.
ആ പനിനീര്‍ ദളങള്‍ കൈയിലെടുത്തപ്പോള്‍
കണ്ണീരണിഞ്ഞിരുന്നു
മൊട്ടായിരുന്നപ്പോള്‍ ഒരു പൂബാറ്റയെ
പ്രണയിച്ചിരുന്നു
വിടരുബോള്‍ അവള്‍ തേന്‍ നുകരാന്‍
വരുന്നതു സ്വപ്നംകണ്ടു
ഒരുനാള്‍അവന്‍ വിടര്‍ന്നു
ചുവന്നുവിടര്‍ന്ന ചുണ്ടിലേക്ക്
അവള്‍ പറന്നിരുന്നു തേന്‍ നുകര്‍ന്നപ്പൊള്‍
അവന്‍ മതിമറന്നു.
മറ്റ് പൂവുകളിരുന്ന് അവള്‍ തേന്‍നുകര്‍ന്നപ്പോള്‍
അവന്‍ വേദനിച്ചു
അവന്റെ ഇതളുകള്‍വാടിത്തുടങിയിരുന്നു
അവള്‍ വീണ്ടും വരുമെന്ന് കാത്തിരുന്നു
കാത്തിരുന്ന് കാത്തിരുന്നവന്‍ ഞെട്ടറ്റു വീണു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ